ഖുറാന്‍ കത്തിച്ചു ; പാകിസ്ഥാനില്‍ യുവതിക്ക് ജീവപര്യന്തം തടവ്

0

കറാച്ചി: ഖുറാന്‍ കത്തിച്ച സംഭവത്തില്‍ പാക് യുവതിക്ക് ജീവപര്യന്തം തടവ്. 40കാരി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാണ് ലാഹോര്‍ സെഷന്‍സ് കോടതിയുടെ നടപടി. 2012ലായിരുന്നു കേസിനാസ്പദമായ സംഭവം. ലാഹോറിലെ വീടിന് പുറത്തുവച്ച് ആസിയ ബീബി ഖുറാന്‍ കത്തിച്ചതായി പരാതി അയല്‍വാസി പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് രാജ്യത്തെ മതനിന്ദ നിയമങ്ങള്‍ പ്രകാരം കേസ് എടുക്കുകയും ചെയ്തു. ദൈവത്തിന് നിരക്കാത്തതൊന്നും ആസിയ ചെയ്തിട്ടില്ലെന്നും അയല്‍വാസി വ്യക്തിപരമായ പ്രതികാരം ചെയ്യാന്‍ വേണ്ടി ബോധപൂര്‍വം ഉണ്ടാക്കിയതാണെന്നും യുവതിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പ്രോസിക്യൂഷന്‍ മൊഴികളിലെ വൈരുദ്ധ്യങ്ങളും ചൂണ്ടിക്കാട്ടി.

You might also like