അബഡന്റ് ലൈഫ് ഫെലോഷിപ്പിൻറെ സ്ഥാപകൻ പാസ്റ്റർ സി.കെ. ജോണിക്കുട്ടിയുടെ ഭാര്യ ലാലമ്മ ജോൺ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു
എറണാകുളം : അബഡന്റ് ലൈഫ് ഫെലോഷിപ്പിൻറെ സ്ഥാപകൻ പാസ്റ്റർ സി.കെ. ജോണിക്കുട്ടിയുടെ ഭാര്യ ലാലമ്മ ജോൺ (72) കർതൃസന്നിധിയിൽ ചേർക്കപെട്ടു. കുറച്ചു കാലമായി ക്യാൻസർ ബാധിതയായിരുന്നു. സ്കൂൾ അദ്ധ്യാപികയായി ദീർഘ വർഷങ്ങൾ ജോലി ചെയ്തു. പെരുമ്പെട്ടി മുണ്ടുതറയിൽ കുടുംബാംഗമാണ്.
എൽ ഐ സി ഉദ്യോഗസ്ഥനായ ഭർത്താവിനോടൊപ്പം ഉത്തരേന്ത്യയിലും കേരളത്തിലും വിവിധ സ്ഥലങ്ങളിൽ പാർക്കുകയും ജോലിയോടൊപ്പം ഇരുവരും സഭാ പ്രവർത്തനങ്ങളിൽ സജീവമാക്കുകയും ചെയ്‌തു. നിരവധി സഭകൾ ഇവരുടെ പ്രവർത്തനങ്ങളിലൂടെ സ്ഥാപിക്കപ്പെട്ടു. കാൽ നൂറ്റാണ്ടു മുൻപാണു അബന്ധൻറ് ലൈഫ് ഫെലോഷിപ്പ് സ്ഥാപിക്കപ്പെട്ടത്.
2021 ഭർത്താവ് പാസ്റ്റർ സി.കെ ജോണി കുട്ടി കർതൃസന്നിധിയിൽ ചേർക്കപ്പെട്ടതിനെ തുടർന്ന് തൃപ്പൂണിത്തുറയിലെ വീട്ടിൽ പാർത്ത് ആത്മീയ ശുശ്രൂഷകൾ തുടർന്നു വരവെയാണ് രോഗബാധിതയായത്.
സഹോദരങ്ങൾ: എം.എസ്. തോമസ് (ന്യൂയോർക്ക്), പരേതനായ എം.എസ്.വർഗീസ്, ഡോ. സാം സ്കറിയ.
മക്കൾ: ഡോ.ബോബി ജോൺ, ബിനു ജോൺ. മരുമക്കൾ: ഡോ. നിർമൽ ജോൺ, പ്രീതി ജോൺ.