റഷ്യയില്‍ സംഗീത നിശയ്ക്കിടെ വെടിവെയ്പ്പ്;ആക്രമണത്തില്‍ ശക്തമായി അപലപിച്ച് ഇന്ത്യ
ഡല്‍ഹി: റഷ്യയില്‍ 60 പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ആക്രമണത്തില്‍ ശക്തമായി അപലപിച്ച് ഇന്ത്യ. ഹീനമായ ഭീകരാക്രമണമാണ് നടന്നത്. റഷ്യന്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കുമൊപ്പമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 60 കടന്നതായാണ് പുതിയ റിപ്പോര്‍ട്ട്.
അക്രമികള്‍ തുടര്‍ച്ചയായി വെടിയുതിര്‍ത്തെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ആറായിരത്തോളം പേര്‍ ഹാളില്‍ ഉണ്ടായിരുന്നുവെന്നാണ് നിഗമനം. റഷ്യയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി പരിശോധന ശക്തമാക്കിയിട്ടുണ്ട്. അക്രമണത്തെ തുടര്‍ന്ന് മോസ്‌കോ വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കുകയും ചെയ്തു. ഭീകരാക്രമണവുമായി യാതൊരു ബന്ധവുമില്ലെന്ന് യുക്രെയ്ന്‍ അറിയിച്ചിട്ടുണ്ട്. രാജ്യത്തുടനീളം നടത്താനിരുന്ന പൊതുപരിപാടികള്‍ റഷ്യ റദ്ദാക്കിയിട്ടുണ്ട്.അക്രമികള്‍ തുടര്‍ച്ചയായി വെടിയുതിര്‍ത്തെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ആറായിരത്തോളം പേര്‍ ഹാളില്‍ ഉണ്ടായിരുന്നുവെന്നാണ് നിഗമനം. റഷ്യയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി പരിശോധന ശക്തമാക്കിയിട്ടുണ്ട്. അക്രമണത്തെ തുടര്‍ന്ന് മോസ്‌കോ വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കുകയും ചെയ്തു. ഭീകരാക്രമണവുമായി യാതൊരു ബന്ധവുമില്ലെന്ന് യുക്രെയ്ന്‍ അറിയിച്ചിട്ടുണ്ട്. രാജ്യത്തുടനീളം നടത്താനിരുന്ന പൊതുപരിപാടികള്‍ റഷ്യ റദ്ദാക്കിയിട്ടുണ്ട്.
സൈനിക വേഷത്തിലെത്തിയ അഞ്ച് അംഗസംഘം യന്ത്ര തോക്കുകളുപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പിന് പിന്നാലെയുണ്ടായ സ്‌ഫോടനത്തില്‍ പരിപാടി നടന്ന ഹാളിന് തീ പിടിച്ചു. കെട്ടിടം പൂര്‍ണമായി കത്തിയമര്‍ന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ എസ് ഏറ്റെടുത്തിട്ടുണ്ട്.