ഗാസയില്‍ അടിയന്തര വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയം യുഎന്‍ രക്ഷാസമിതി പാസാക്കി.

0

ഗാസയില്‍ അടിയന്തര വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയം യുഎന്‍ രക്ഷാസമിതി പാസാക്കി. അമേരിക്ക വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നതോടെയാണ് പ്രമേയം പാസായത്. റമദാനില്‍ വെടിനിര്‍ത്താനും ഹമാസ് തടവിലാക്കിയ എല്ലാ ബന്ദികളെയും അടിയന്തരമായി വിട്ടയക്കാനും പ്രമേയം ആവശ്യപ്പെടുന്നു. ഇസ്രായേലിന് അനുകൂലമായി ഇതുവരെയും തുടര്‍ന്ന നിലപാട് മാറ്റി യുഎസ് വീറ്റോ ചെയ്യാതെ വിട്ടുനില്‍ക്കുകയായിരുന്നു. ഇതോടെയാണ് 15 സ്ഥിരാംഗങ്ങളില്‍ 14 പേരുടെയും പിന്തുണയോടെ ഗാസ വെടിനിര്‍ത്തല്‍ പ്രമേയം ആദ്യമായി രക്ഷാസമിതി കടന്നത്.

അഞ്ച് മാസത്തിലേറെ നീണ്ട യുദ്ധത്തിനിടെ ഇതാദ്യമായാണു യു.എസിന്റെ തടസവാദങ്ങളില്ലാതെ പ്രമേയം പാസാകുന്നത്. ഇതുവരെ ഇസ്രയേലിനു ഹിതകരമല്ലാത്ത പ്രമേയങ്ങള്‍ യു.എസ്. വീറ്റോ അധികാരം ഉപയോഗിച്ചു തടയുകയായിരുന്നു. വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യമാകുന്നതിനു തടസം ഹമാസിന്റെ നിലപാടാണെന്ന് യു.എസ്. അഭിപ്രായപ്പെട്ടു.

അറബ് ബ്ലോക്കില്‍ നിലവില്‍ യു.എന്‍. രക്ഷാകൗണ്‍സില്‍ അംഗത്വമുള്ള അള്‍ജീരിയയാണു പ്രമേയം കൊണ്ടുവന്നത്. റഷ്യ, ചൈന, സ്ലൊവേനിയ, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പിന്തുണച്ചു.
വെടിനിര്‍ത്തലിനു മുമ്പ് നടന്ന ശ്രമങ്ങളെ അമേരിക്ക വീറ്റോ ചെയ്യുകയായിരുന്നു.

You might also like