കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വിലക്കി ഫ്ലോറിഡ; സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്ന് മെറ്റ

0

തലഹസ്സീ: പതിനാല് വയസിന് താഴെയുള്ള കുട്ടികൾ സോഷ്യൽമീഡിയ ഉപയോ​ഗിക്കുന്നത് തടയുന്നതിനായി നിയമനിർമാണം നടത്തി ഫ്ലോറിഡ. പുതിയ നിയമപ്രകാരം 14 വയസിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോ​ഗിക്കാൻ സാധിക്കില്ല. ഇത് സംബന്ധിച്ച ബില്ലിൽ ​ഗവർണർ റോൺ ഡിസാന്റിസ് ഒപ്പുവച്ചു. 14-15 വയസുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോ​ഗിക്കണമെങ്കിൽ മാതാപിതാക്കളുടെ അനുമതി നിർബന്ധമാക്കുകയും ചെയ്തു.

കുട്ടികളുടെ മാനസികാരോ​ഗ്യം മെച്ചപ്പെടുത്തുന്നതിനും ഓൺലൈൻ ചതിക്കുഴികളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനും സഹായിക്കുമെന്ന വിലയിരുത്തലിലാണ് നിയമം കൊണ്ടുവന്നത്. പുതിയ നിയമം പ്രാബല്യത്തിൽ വരുമ്പോൾ 14 വയസിന് താഴെയുള്ളവരുടെ അക്കൗണ്ടുകളും മാതാപിതാക്കളുടെ സമ്മതമില്ലാതെ പ്രവർത്തിക്കുന്ന 16 വയസിന് താഴെയുള്ളവരുടെ അക്കൗണ്ടുകളും നിർത്തലാക്കും.

2025 ജനുവരി ഒന്ന് മുതൽ നിയമം പ്രാബല്യത്തിലാകുമെന്ന് അധികൃതർ പറഞ്ഞു. എന്നാലിത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ‘മെറ്റ’ ചൂണ്ടിക്കാട്ടി. ഏതെങ്കിലും ഒരു പ്രത്യേക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിനെക്കുറിച്ച് ബില്ലിൽ എടുത്ത് പറയുന്നില്ലെങ്കിലും അനന്തമായി സ്ക്രോൾ ചെയ്യാൻ സാധിക്കുന്ന കണ്ടന്റുകൾ നൽകുന്ന എല്ലാ പ്ലാറ്റ്‌ഫോമുകളും ബില്ലിന്റെ പരിധിയിൽ വരുമെന്നാണ് സൂചിപ്പിക്കുന്നത്.

ഇത്തവണത്തെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ റോൺ ഡിസാന്റിസ് രം​ഗത്തുണ്ടായിരുന്നു. എന്നാൽ ഡൊണാൾഡ് ട്രംപ് ലീഡ് ചെയ്തതിനെ തുടർന്ന് ട്രംപിന് പിന്തുണ നൽകി പിൻവലിയുകയായിരുന്നു.

You might also like