ഇസ്രായേൽ ആക്രമണം ഭയന്ന്​ സന്നദ്ധ സംഘടനകൾ പിൻവാങ്ങിയതോടെ ഗസ്സയിൽ പട്ടിണി പിടിമുറുക്കുന്നു

0

ദുബൈ: ഇസ്രായേൽ ആക്രമണം ഭയന്ന്​ സന്നദ്ധ സംഘടനകൾ പിൻവാങ്ങിയതോടെ ഗസ്സയിൽ പട്ടിണി പിടിമുറുക്കുന്നു. അടുത്ത 48 മണിക്കൂർ നേരത്തേക്ക്​ രാത്രികാല ഭക്ഷണ വിതരണം നിർത്താൻ യു.എൻ ഏജൻസികൾ തീരുമാനിച്ചു.

യുദ്ധം തകർത്ത ഗസ്സയിലെ ജനതക്ക്​ അവസാന ആശ്രയമായ സന്നദ്ധ സംഘടനകളും പ്രവർത്തനം നിർത്തുന്നത്​ സ്​ഥിതി കൂടുതൽ വഷളാക്കും. മധ്യ ഗസ്സയിൽ കഴിഞ്ഞ ദിവസം വേൾഡ് സെൻട്രൽ കിച്ചൻ സംഘടനയുടെ പ്രവർത്തകർ സഞ്ചരിച്ച വാഹനങ്ങൾ ബോംബിട്ടു തകർത്തതോടെയാണ്​ സന്നദ്ധ പ്രവർത്തകർ പിൻമാറ്റം പ്രഖ്യാപിച്ചത്​. അമേരിക്ക മുൻകൈ​യെടുത്തു കടൽ വഴി തുറന്ന താൽക്കാലിക ഭക്ഷ്യസഹായ പദ്ധതിയും നിർത്തി. ഗസ്സയിലേക്ക്​ ഭക്ഷണവുമായി എത്തിയ കപ്പലുകൾ തിരക്കിട്ട് മടങ്ങുകയായിരുന്നു.

You might also like