നാഗോർണോ-കരാബാക്കിലെ സ്നാപക യോഹന്നാന്റെ നാമത്തിലുള്ള 200 വർഷം പഴക്കമുള്ള പള്ളി അസർബൈജാൻ തകർത്തതായി റിപ്പോർട്ട്

0

ഷുഷി: നാഗോർണോ – കരാബാക്കിലെ ഷുഷി പട്ടണത്തിലെ പ്രശസ്തമായ സ്നാപക യോഹന്നാന്റെ നാമത്തിലുള്ള 200 വർഷം പഴക്കമുള്ള ദേവാലയം അസർബൈജാൻ നശിപ്പിച്ചതായി കോക്കസസ് ഹെറിറ്റേജ് വാച്ച് എന്ന സംഘടന റിപ്പോർട്ട് ചെയ്യുന്നു. പള്ളി പൂർണ്ണമായും നശിപ്പിക്കപ്പെട്ടതായി വ്യക്തമാക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങളും അവർ പുറത്തുവിട്ടു. നഗരത്തിൽ പ്രവർത്തിച്ചിരുന്ന രണ്ട് പ്രധാന പള്ളികളിൽ ഒന്നായിരുന്നു ഇതെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നഗോർനോ – കരാബാക്കിലെ ക്രിസ്ത്യൻ അർമേനിയൻ പൈതൃകം അസർബൈജാൻ നശിപ്പിച്ചതായി മുമ്പും ആരോപിക്കപ്പെട്ടിട്ടുണ്ട്. 2020 ൽ രണ്ടാം നഗോർണോ – കറാബാക്ക് യുദ്ധം അവസാനിച്ചതിനെ തുടർന്ന് നിരവധി ക്രിസ്ത്യൻ സ്മാരകങ്ങളും പള്ളികളും നശിപ്പിക്കപ്പെട്ടതായി അർമേനിയക്കാർ പരസ്യമായി ആരോപിച്ചിരുന്നു. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവിന്റെ ഏറ്റവും ഗുരുതരമായ ലംഘനമാണ് നടന്നതെന്നും അവർ പറയുന്നു.

അർമേനിയൻ സാംസ്‌കാരിക പൈതൃകത്തെ ബാധിക്കുന്ന നശീകരണ പ്രവർത്തനങ്ങൾ തടയുന്നതിനും കുറ്റക്കാരെ ശിക്ഷിക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ യുഎൻ കോടതി അസർബൈജാനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

You might also like