അമേരിക്കന്‍ സര്‍വകലാശാലകളുടെ പ്രവര്‍ത്തനം സ്തംഭിപ്പിച്ച് ഇസ്രയേല്‍ വിരുദ്ധ പ്രക്ഷോഭം; ഇരുനൂറിലധികം വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

0

ന്യൂയോര്‍ക്ക്: അമേരിക്കയിലെ പ്രശസ്തമായ സര്‍വകലാശാലകളുടെ പ്രവര്‍ത്തനം സ്തംഭിപ്പിച്ച് പാലസ്തീന്‍ അനുകൂല പ്രതിഷേധം സംഘടിപ്പിച്ച ഇരുനൂറിലധികം വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു. ഇസ്രയേലിനെതിരേ ഒരാഴ്ച്ചയിലേറെയായി സമരം നടത്തുന്ന കൊളംബിയ, യേല്‍, ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഹാര്‍വാര്‍ഡ്, മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ(എംഐടി) ഉള്‍പ്പെടെ നിരവധി ക്യാമ്പസുകളിലേക്കും പ്രതിഷേധം വ്യാപിച്ചിട്ടുണ്ട്. പാലസ്തീന്‍ പതാകകളും ഗാസയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ബാനറുകളും പ്രദര്‍ശിച്ച നിരവധി ടെന്റുകള്‍ ക്യാമ്പസില്‍ അനധികൃതമായി സ്ഥാപിച്ചാണ് പ്രതിഷേധം തുടരുന്നത്.

കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തെ തുടര്‍ന്ന് റഗുലര്‍ ക്ലാസുകള്‍ നിര്‍ത്തിവെച്ചു. ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രമാണ് ഉണ്ടാവുകയെന്ന് യുണിവേഴ്‌സിറ്റി പ്രസിഡന്റ് നെമത് മിനൗഷെ ഷഫിക് അറിയിച്ചു.

കാമ്പസിലും പരിസരത്തും വര്‍ദ്ധിച്ചുവരുന്ന യഹൂദവിരുദ്ധത മൂലം ജൂത വിദ്യാര്‍ത്ഥികളോട് ക്യാമ്പസ് വിട്ടുപോകാന്‍ നിര്‍ദേശിച്ച് ജൂത പുരോഹിതനായ റബ്ബി എലീ ബ്യൂച്ലര്‍ മുന്നറിയിപ്പ് നല്‍കി

You might also like