മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്കായി പി സി എന്‍ എ കെ കോണ്‍ഫറന്‍സില്‍ സെമിനാര്‍
ന്യൂയോര്‍ക്ക്: ജൂലൈ 4 മുതല്‍ 7 വരെ ഹൂസ്റ്റണില്‍ നടക്കുന്ന മലയാളി പെന്തക്കോസ്ത് കോണ്‍ഫറന്‍സില്‍ രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കുന്നവര്‍ക്കായി മെഡിക്കല്‍ സെമിനാര്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
നഴ്‌സ് പ്രാക്ടീഷണര്‍മാര്‍ക്കും രജിസ്‌ട്രേഡ് നഴ്‌സുമാര്‍ക്കുമായി യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സ് മെഡിക്കല്‍ ബ്രാഞ്ച്(യു ടി എം ബി) ഹെല്‍ത്ത് അംഗീകരിച്ച സി ഇ ക്രെഡിറ്റുകള്‍ നേടുന്നതിന് ഈ അവസരം ഉപയോഗിക്കാം.
യുണൈറ്റഡ് സ്റ്റേറ്റിലേയും,കാനഡയിലെയും മലയാളി പെന്തക്കോസ്ത് മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് ലൈസന്‍സുകള്‍ നിലനിര്‍ത്തുന്നതിനായും,ഫെലോഷിപ്പിന്റെയും,നെറ്റ് വര്‍ക്കിന്റെയും മികച്ച അപ്‌ഡേറ്റുകള്‍ നേടുവാനുമുള്ള അവസരവുമായിരിക്കും.ഹൂസ്റ്റണ്‍ ജോര്‍ജ് ആര്‍ ബ്രൗണ്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന 39 മത് കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പുരോഗമിച്ചു വരുന്നു. ഇതുവരെയും രജിസ്റ്റര്‍ ചെയ്യുവാന്‍ സാധിക്കാത്തവര്‍ എത്രയും വേഗം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
മെഡിക്കല്‍ സെമിനാറിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക്:ഡോ.സാറാ എബ്രഹാം(832) 419 1928, സൂസന്‍ ജോസഫ് (832) 314 7597