120 വർഷങ്ങൾക്ക് മുൻപ് ഓസ്‌ട്രേലിയൻ തീരത്തിൽ നിന്ന് അപ്രത്യക്ഷമായ കപ്പൽ കണ്ടെത്തി.

0

കാൻബറ : 120 വർഷങ്ങൾക്ക് മുൻപ് ഓസ്‌ട്രേലിയൻ തീരത്തിൽ നിന്ന് അപ്രത്യക്ഷമായ കപ്പൽ കണ്ടെത്തി. 1904 ജൂലൈയിൽ ഓസ്‌ട്രേലിയയിലെ മെൽബണിലേക്ക് കൽക്കരി കടത്തുകയായിരുന്ന എസ്എസ് നെമെസിസ്, ശക്തമായ കൊടുങ്കാറ്റിൽ അകപ്പെടുകയും അതിൽ ഉണ്ടായിരുന്ന 32 ജോലിക്കാർക്കൊപ്പം അപ്രത്യക്ഷമാവുകയായിരുന്നു. തുടർന്നുള്ള ആഴ്‌ചകളിൽ ജീവനക്കാരുടെ മൃതദേഹങ്ങളും കപ്പലിന്റെ അവശിഷ്ടങ്ങളും സിഡ്‌നിക്ക് സമീപമുള്ള ക്രോണുള്ള ബീച്ചിലടിഞ്ഞു. എന്നാൽ 240 അടി ഉയരമുള്ള കപ്പൽ ദുരൂഹമായി തുടർന്നു.2022-ൽ നഷ്ടപ്പെട്ട ചരക്കുകൾക്കായി സിഡ്‌നി അതിർത്തിയിൽ സമുദ്രത്തിന്റെ അടിത്തട്ടിൽ തിരച്ചിൽ നടത്തിയ റിമോട്ട് സെൻസിംഗ് കമ്പനിയായ സബ്‌സി പ്രൊഫഷണൽ മറൈൻ സർവീസസ്, ആണ് കപ്പൽ കണ്ടെത്തിയത്. തീരത്ത് 16 മൈൽ അകലെയും ഏകദേശം 525 അടി താഴ്ച്ചയിലാണ് കപ്പൽ കണ്ടെത്തിയത്.കണ്ടെത്തിയത് എസ്എസ് നെമെസിസ് ആയിരിക്കാമെന്ന് ഉദ്യോഗസ്ഥർ സംശയിച്ചിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഓസ്‌ട്രേലിയയുടെ ദേശീയ ശാസ്ത്ര ഏജൻസിയായ സി എസ്ഐ ആർ ഒ വെള്ളത്തിനടിയിലുള്ള കപ്പിലിന്റെ ചിത്രങ്ങൾ പകർത്തുന്നതുവരെ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

You might also like