മസ്‌കത്ത് – കണ്ണൂർ സെക്ടറിൽ എയർഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ വർധിപ്പിച്ചു

0

മസ്‌കത്ത് – കണ്ണൂർ സെക്ടറിൽ എയർഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ വർധിപ്പിച്ചു. ഇനിമുതൽ ആഴ്ചയിൽ എല്ലാദിവസും സർവീസ് ഉണ്ടാകും. ഗോ ഫസ്റ്റ് നിർത്തലാക്കിയതോടെയുള്ള യാത്രാദുരിതത്തിന് ഇതോടെ താത്കാലിക ആശ്വാസമാകും. ഒരു വർഷക്കാലത്തെ യാത ദുരിതത്തിനുശേഷമാണ് മസ്‌കത്തിൽ നിന്ന് കണ്ണൂരിലേക്കും അവിടെ നിന്ന് മസ്‌കത്തിലേക്കും എയർ ഇന്ത്യ എക്പ്രസ് സർവിസ് ആരംഭിച്ചത്.

നേരത്തെ നാല് സർവിസുകളാണ് എയർ ഇന്ത്യ എക്പ്രസ് കണ്ണൂരിലേക്ക് നടത്തിയിരുന്നത്. യാത്രക്കാരുടെ ആവശ്യം വർധിച്ചതോടെ അടുത്തിടെ സർവിസുകൾ അഞ്ചാക്കി ഉയർത്തിയിരുന്നു. സർവിസുകൾ കുറഞ്ഞത് കാരണം ഉയർന്ന നിരക്കാണ് കണ്ണൂരിലേക്ക് ഈടാക്കിയിരുന്നത്. ദിനേന സർവിസ് ആരംഭിച്ചതോടെ മറ്റ് വിമാനത്താവളങ്ങളെ അപേക്ഷിച്ച് താരതമ്യേന കുറഞ്ഞ നിരക്കാണ് ഇപ്പോൾ ഈടാക്കുന്നത്.

സ്‌കൂൾ അവധി അടുത്തതോടെ മസ്‌കത്തിൽനിന്ന് കേരള സെക്ടറിലേക്ക് സർവിസ് നടത്തുന്ന എല്ലാ വിമാന കമ്പനികളും നിരക്കുകൾ കുത്തനെ ഉയർത്തിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ മസ്‌കത്തിൽ നിന്ന് കേരള സെക്ടറിലേക്ക് വൺവേക്ക് 100 റിയാലിൽ കുറഞ്ഞ ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയാണ്

You might also like