സ്പെയിനിലെ മല്ലോർക്കയിൽ റസ്റ്ററന്റിന്റെ മേൽക്കൂര തകർന്നുവീണ് നാലു പേർ മരിച്ചു
മഡ്രിഡ് : സ്പെയിനിലെ പ്രശസ്തമായ വിനോദസഞ്ചാര ദ്വീപായ മല്ലോർക്കയിൽ റസ്റ്ററന്റിന്റെ മേൽക്കൂര തകർന്നുവീണ് നാലു പേർ മരിച്ചു. 21 പേർക്ക് പരുക്കേറ്റു. വിവിധ രാജ്യങ്ങളിലുള്ളവർ അപകടത്തിൽപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. എന്നാൽ ഇവർ ഏതൊക്കെ രാജ്യത്തിൽപ്പെട്ടവരാണെന്ന് വ്യക്തമല്ല. 7 പേരുടെ ആരോഗ്യനില അതീവ ഗുരുതരമാണ്.
മെഡിറ്ററേനിയൻ ദ്വീപിന്റെ തലസ്ഥാനമായ പാൽമ ഡി മല്ലോർക്കയുടെ തെക്ക് ഭാഗത്തുള്ള പ്ലേയ ഡി പാൽമ പ്രദേശത്താണ് ഇരുനില കെട്ടിടത്തിൽ സ്ഥിതി ചെയ്യുന്ന റസ്റ്ററന്റ് തകർന്നത്. കെട്ടിട അവശിഷ്ടങ്ങൾക്കടിയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നയാണ് വിവരം. ഇവരെ കണ്ടെത്താൻ രക്ഷാപ്രവർത്തകർ സംഭവസ്ഥലത്തെത്തി പരിശോധന തുടരുകയാണ്