പിഞ്ചുകുഞ്ഞുങ്ങൾ മരിച്ച ആശുപത്രിയ്‌ക്ക് ലൈസൻസില്ല, ഡോക്‌ടർമാർക്ക് യോഗ്യതയുമില്ല, അപകടം ജനറേറ്റർ പൊട്ടിത്തെറിച്ച്

0

ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിൽ ശനിയാഴ്‌ച രാത്രിയിൽ തീപിടിത്തമുണ്ടായ ആശുപത്രിയിൽ നിരവധി നിയമലംഘനങ്ങൾ അന്വേഷണത്തിൽ കണ്ടെത്തി. ആശുപത്രിയ്‌ക്ക് നൽകിയിരുന്ന ലൈസൻസ് മാർച്ച് 31ന് അവസാനിച്ചിരുന്നു. ഇതിനുശേഷം അനുമതിയില്ലാതെയാണ് ആശുപത്രി പ്രവർത്തിച്ചുവന്നതെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു.

വെറും അഞ്ച് ബെ‌ഡുകൾക്കാണ് അനുമതി നൽകിയിരുന്നതെങ്കിലും അപകടസമയത്ത് ഇവിടെ 12 നവജാത ശിശുക്കൾ ഉണ്ടായിരുന്നതായി ഡിസിപി ഷഹ്‌ദാര സുരേന്ദ്ര ചൗധരി പറഞ്ഞു. പിഞ്ചുകുഞ്ഞുങ്ങളെ ചികിത്സിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ഡോക്‌ടർമാർക്ക് ഉണ്ടായിരുന്നില്ല. ബിഎഎംഎസ് ഡിഗ്രിയാണ് ഇവർക്കുണ്ടായിരുന്നത്.

You might also like