ഇസ്രയേലിൽ ഹമാസിന്റെ മിന്നലാക്രമണം : മുന്നറിയിപ്പുമായി ഹിസ്ബുള്ള

0

ടെൽ അവീവ്: ഇസ്രയേലിലെ ടെൽ അവീവിന് നേരെ ശക്തമായ റോക്കറ്റാക്രമണം നടത്തി ഹമാസ്. ഇന്നലെ തെക്കൻ ഗാസയിലെ റാഫയിൽ നിന്ന് പാഞ്ഞടുത്ത പത്തോളം റോക്കറ്റുകൾ ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനം തകർത്തു. കെട്ടിടങ്ങൾക്ക് കേടുപാടുണ്ട്. എന്നാൽ ആർക്കും പരിക്കില്ല. നാല് മാസത്തിന് ശേഷമാണ് മദ്ധ്യ ഇസ്രയേലിനെ ഹമാസ് അപ്രതീക്ഷിതമായി ലക്ഷ്യമിട്ടത്. ഗാസയിലെ ആക്രമണം നിറുത്തണമെന്ന് ലോക കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിട്ടും ഇസ്രയേൽ വകവയ്ക്കാതെ ആക്രമണം തുടരുന്നതിനിടെയാണ് ഹമാസിന്റെ നീക്കം.വെടിനിറുത്തൽ ചർച്ചകൾ പുനരാരംഭിക്കുന്നത് ഇസ്രയേലിന്റെ പരിഗണനയിലുണ്ട്. നാളെ ചർച്ചകൾ തുടങ്ങിയേക്കും. ഇതിന് മുന്നോടിയായി തങ്ങളുടെ ശക്തി കാട്ടാനുള്ള ശ്രമമാണ് ഹമാസ് നടത്തിയതെന്ന് കരുതുന്നു. ചർച്ചകൾ തടസപ്പെടുത്താനുള്ള നീക്കമായും പാശ്ചാത്യ നിരീക്ഷകർ വിലയിരുത്തുന്നുണ്ട്. ആക്രമണം ഇസ്രയേൽ കൂട്ടക്കൊലക്കെതിരാണെന്ന് ഹമാസിന്റെ അൽ – ഖാസം ബ്രിഗേഡ് ടെലിഗ്രാമിലൂടെ പ്രതികരിച്ചു.

You might also like