ഒമാനിൽ നിന്ന് കേരളത്തിലേക്കുള്ള കൂടുതൽ സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ

0

വിമാന യാത്രക്കാര്‍ക്ക് വീണ്ടും തിരിച്ചടിയായി ഒമാനിൽ നിന്ന് കേരളത്തിലേക്കുള്ള കൂടുതൽ സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്.  മസ്കത്തിൽ നിന്ന് ജൂൺ ഒന്ന് മുതൽ ഏഴ് വരെ കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് റദ്ദാക്കിയത്.

ഓപ്പറേഷണൽ കാരണങ്ങൾ കൊണ്ടാണ് നടപടിയെന്നാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ വിശദീകരണം. ഇതേ കാരണം പറഞ്ഞ് നാളെ മുതൽ ‍ഞായർ വരെയുള്ള ഏതാനും സർവീസുകൾ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് ഞായർ മുതൽ അടുത്ത വെള്ളിയാഴ്ച വരെയുള്ള  ഇരുപതിലേറെ സർവീസുകൾ കൂടി റദ്ദാക്കിയത്. യാത്രക്കാരെ വിവരം അറിയിക്കണമെന്ന് കാണിച്ച് ട്രാവൽ ഏജന്റുമാർക്കാണ് വിമാനക്കമ്പനി സർക്കുലർ അയച്ചിരിക്കുന്നത്.

You might also like