സുനിതാ വില്യംസ് വീണ്ടും ബഹിരാകാശത്തേക്കു പറന്നു

0

കേപ്പ് കാനവെറൽ: ബോയിങ്ങിന്റെ സ്റ്റാർലൈനറിലേറി നാസയുടെ ഇന്ത്യൻ വംശജയായ ബഹിരാകാശയാത്രിക സുനിതാ വില്യംസ് വീണ്ടും ബഹിരാകാശത്തേക്കു പറന്നു. മനുഷ്യനെയും വഹിച്ച് സ്റ്റാർലൈനർ നടത്തുന്ന ആദ്യപരീക്ഷണയാത്രയാണിത്. സാങ്കേതികത്തകരാറിനെത്തുടർന്ന് ഒരുമാസത്തിനിടെ മൂന്നുതവണ മുടങ്ങിയതിനുശേഷമാണ് ബുധനാഴ്ച ഫ്ലോറിഡയിലെ കേപ്പ് കാനവെറൽ ബഹിരാകാശനിലയത്തിൽനിന്ന് ദൗത്യം വിജയകരമായി വിക്ഷേപിച്ചത്. നാസയിലെ ഗവേഷകൻ ബുച്ച് വിൽമോസും സുനിതയ്ക്കൊപ്പമുണ്ട്. 25 മണിക്കൂർ യാത്രയ്ക്കുശേഷം അന്താരാഷ്ട്രബഹിരാകാശനിലയത്തിലെത്തുന്ന (ഐ.എസ്.എസ്.) ഇരുവരും പരീക്ഷണങ്ങൾക്കായി ഒരാഴ്ചയിലേറെ ചെലവിടും. ശേഷം ഇതേ പേടകത്തിൽ ജൂൺ 14-ന് യു.എസിലെ മരുഭൂമിയിൽ തിരിച്ചിറങ്ങും.

You might also like