ദയാവധ നിയമങ്ങളിൽ കടുത്ത ഭേദഗതിവരുത്തി ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി; ശക്തമായി എതിർത്ത് ഓസ്ട്രേലിയൻ ക്രിസ്ത്യൻ സമൂഹം
കാൻബറ: രാജ്യത്തെ ഏറ്റവും തീവ്രമായ ദയാവധ നിയമങ്ങൾ പാസാക്കി ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി. ക്രൈസ്തവ സഭകളുടെയും മറ്റു പലരുടെയും ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് നിയമം പാസാക്കിയത്. ക്രൈസ്തവ വിശ്വാസങ്ങള്‍ക്കെതിരേയുള്ള നീക്കങ്ങളില്‍ ഓസ്‌ട്രേലിയയിലെ വിശ്വാസികള്‍ കടുത്ത നിരാശയിലാണ്. ജൂൺ അഞ്ചിന് നിയമസഭ പാസാക്കിയ 2025 നവംബർ മൂന്നിന് പ്രാബല്യത്തിൽ വരും.
ഡിമെൻഷ്യ ഉൾപ്പെടെ ഉള്ള രോഗികൾക്ക് ദയാവദം അനുവദിക്കുന്ന ഭേദഗതിയാണ് നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 18 വയസിന് മുകളിലുള്ള ഒരു വ്യക്തിക്ക് സ്വമേധയാ മരിക്കുന്നതിന് ആരോഗ്യ പ്രവർത്തകരുടെ സഹായത്തോടെ അംഗീകാരം നൽകുമെന്ന് പ്രസ്തുത ബില്ലിൽ പറയുന്നു. ഗുരുതരമായ അസുഖമുള്ളതും ആറുമാസത്തിനുള്ളില്‍ മരണം സംഭവിക്കുമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതുമായ രോഗികള്‍ക്കാണ് ദയാവധം നല്‍കുന്നത്.
ഈ നിയമ നിർമ്മാണം തെറ്റായ അനുകമ്പയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് കാൻബെറയിലെ ആർച്ച് ബിഷപ്പ് ആൻഡ് ഗൗൾബേൺ ക്രിസ്റ്റഫർ പ്രൗസ് കുറ്റപ്പെടുത്തി. ഗ്രാമീണ മേഖലകളിൽ പാലിയേറ്റീവ് കെയർ പ്രവർത്തനം കൂടുതൽ മെച്ചപ്പെട്ടതാക്കണമെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. ബില്ലിൻ്റെ നിർദിഷ്ട വിപുലീകരണത്തെ “ഏറ്റവും വിഷമിപ്പിക്കുന്ന വികസനം” എന്നാണ് ആർച്ച് ബിഷപ്പ് പ്രൗസ് വിശേഷിപ്പിച്ചത്