കുവൈറ്റിലെ തീപിടിത്തത്തിൽ മരിച്ച 15 മലയാളികളെ തിരിച്ചറിഞ്ഞു

0

കുവൈറ്റ് : കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ച 15 മലയാളികളെ തിരിച്ചറിഞ്ഞു. അപകടത്തിൽ മൊത്തം 49 പേർ മരിച്ചതായാണ് വിവരം. ഇതിൽ 41 പേരുടെ മരണം സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിൽ 26 പേരെ തിരിച്ചറിഞ്ഞു. പരിക്കേറ്റ 50 പേരിൽ മൂപ്പതോളം പേർ മലയാളികളാണ്.

എറണാകുളം സ്വദേശി ഡെനി റാഫേൽ, കൊല്ലം വയ്യാങ്കര സ്വദേശി ഷമീർ, കൊല്ലം പന്തളം സ്വദേശി ആകാശ്, പത്തനംതിട്ട വാഴമുട്ടം സ്വദേശി മുരളീധരൻ നായർ, പത്തനം തിട്ട കോന്നി സ്വദേശി സജു വർഗീസ്, കോട്ടയം പാമ്പാടി സ്വദേശി സ്റ്റീഫാൻ എബ്രഹാം, വെളിച്ചിക്കാൽ സ്വദേശി ലൂക്കോസ്, പുനലൂർ സ്വദേശി സാജൻ ജോർജ്ജ്, തൃക്കരിപ്പൂർ സ്വദേശി കേളു പൊന്മുലേരി, കാസർഗോഡ് ചേർക്കള സ്വദേശി രഞ്ജിത്ത്, തിരുവല്ല മേപ്രാൽ സ്വദേശി തോമസ് ഉമ്മച്ചൻ, കണ്ണൂർ ധർമ്മടം സ്വദേശി വിശ്വാസ് കൃഷ്ണ, മലപ്പുറം തിരൂർ കൂട്ടായി സ്വദേശി നൂഹ്, മലപ്പുറം പുലാമന്തോൾ സ്വദേശി ബാഹുലേയൻ, ചങ്ങാനാശേരി സ്വദേശി ശ്രീഹരി പ്രസാദ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

You might also like