ഗസ്സ വെടിനിർത്തൽ നിർദേശവുമായി ബന്ധപ്പെട്ട്​ ഹമാസ്​ കൈമാറിയ പ്രതികരണത്തിൽ തീരുമാനം കൈക്കൊള്ളാതെ അമേരിക്കയും ഇസ്രായേലും

0

ഗസ്സ വെടിനിർത്തൽ നിർദേശവുമായി ബന്ധപ്പെട്ട്​ ഹമാസ്​ കൈമാറിയ പ്രതികരണത്തിൽ തീരുമാനം കൈക്കൊള്ളാതെ അമേരിക്കയും ഇസ്രായേലും. വെടിനിർത്തൽ വൈകുന്നതിന്​ കാരണം ഹമാസ്​ മാത്രമെന്ന്​ യു.എസ്​ പ്രസിഡന്റ്​ ജോ ബൈഡൻ ആരോപിച്ചു. കരാറിൽ ഹമാസ്​ ​ഒപ്പുവയ്ക്കാത്തതാണ് വെടിനിർത്തൽ നീളാൻ കാരണമെന്നാണ് ബൈഡന്റെ ആരോപണം.

മൂന്നു ഘട്ടങ്ങളിലായി ഗസ്സയിൽ വെടിനിർത്തൽ വ്യവസ്ഥ ചെയ്യുന്ന അമേരിക്കൻ പ്രമേയത്തെ സ്വാഗതം ചെയ്​ത്​ ഹമാസും ഇസ്​ലാമിക്​ ജിഹാദും തങ്ങളുടെ പ്രതികരണം മധ്യസ്ഥ രാജ്യങ്ങൾക്ക്​ കൈമാറിയിരുന്നു. ഹമാസ്​ മുന്നോട്ടുവച്ച എല്ലാ ഭേദഗതികളും സ്വീകാര്യമല്ലെങ്കിലും വെടിനിർത്തൽ യാഥാർഥ്യമാക്കാൻ മുഴുവൻ നീക്കവും തുടരും എന്നായിരുന്നു അമേരിക്കൻ പ്രതികരണം. എന്നാൽ ഇസ്രായേലിനെ കരാറിനായി പ്രേരിപ്പിക്കാൻ അമേരിക്ക യാതൊന്നും ചെയ്യുന്നില്ലെന്ന പരാതി ശക്തമായിരിക്കെയാണ്​ ഹമാസിനെ കുറ്റപ്പെടുത്തി ജോ ബൈഡന്റെ പ്രതികരണം.

You might also like