അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ്: സംഭവത്തിൽ കുട്ടികളടക്കം പത്തോളം പേർക്ക് വെടിയേറ്റതായി റിപ്പോർട്ടുകൾ

0

ന്യൂയോർക്ക്: അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ്. മിഷി​ഗണിലെ ഡെട്രോയിട്ടിലാണ് സംഭവം. റോക്കെസ്റ്റർ ഹിൽസിൽ സ്ഥിതിചെയ്യുന്ന വാട്ടർപാർക്കിനുള്ളിലാണ് ആക്രമണം നടന്നത്. സംഭവത്തിൽ കുട്ടികളടക്കം പത്തോളം പേർക്ക് വെടിയേറ്റു. അമേരിക്കൻ സമയം ശനിയാഴ്ച വൈകിട്ടായിരുന്നു ആക്രമണം നടന്നത്. അക്രമിയെ ഇതുവരെയും പിടികൂടാനായില്ല. വെടിവയ്പ്പിനായി ഉപയോ​ഗിച്ച തോക്ക് സംഭവസ്ഥലത്ത് നിന്നും പോലീസ് കണ്ടെടുത്തു. 9mm സെമി-ഓട്ടോമാറ്റിക് ​ഗ്ലോക്ക് ആണ് അക്രമി ഉപയോ​ഗിച്ചത്. വൈകിട്ട് അഞ്ച് മണിയോടെ പാർക്കിലെത്തിയ അക്രമി മുപ്പതോളം തവണ വെടിയുതിർത്തിരിന്നു. പരിക്കേറ്റവരിൽ എട്ട് വയസുകാരനുണ്ടെന്ന് ഒക്ലാൻഡ് കൗണ്ട് ഷെരീഫ് അറിയിച്ചു. ആക്രമണത്തിന് ശേഷം സമീപത്ത് സ്ഥിതിചെയ്യുന്ന ഒരു വീട്ടിൽ കയറി ഒളിച്ചിരിക്കുകയാണെന്നാണ് പോലീസ് പറയുന്നത്.

You might also like