പശ്ചിമേഷ്യന്‍ മേഖലയെ വീണ്ടും യുദ്ധ ഭീതിയിലാഴ്ത്തി ഇറാന്‍ സൈന്യത്തിന് ഹൈ അലര്‍ട്ട് നല്‍കിയതായി റിപ്പോര്‍ട്ട്

0

ടെഹ്‌റാന്‍/വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ മേഖലയെ വീണ്ടും യുദ്ധ ഭീതിയിലാഴ്ത്തി ഇറാന്‍ സൈന്യത്തിന് ഹൈ അലര്‍ട്ട് നല്‍കിയതായി റിപ്പോര്‍ട്ട്. ഏത് നിമിഷവും തിരിച്ചടിക്കാനും ഏത് കടന്നാക്രമണങ്ങളെയും പ്രതിരോധിക്കാനും തയ്യാറായിരിക്കാന്‍ നിര്‍ദേശിക്കുന്ന ഏറ്റവും ഉയര്‍ന്ന മുന്നറിയിപ്പായ കോഡ് 100 പ്രഖ്യാപിച്ചെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡ് കോര്‍ (ഐആര്‍ജിസി), ഇറാനിയന്‍ സായുധ സേനകള്‍, അനുബന്ധ അര്‍ധ സൈനിക വിഭാഗങ്ങള്‍ എന്നിവര്‍ക്കാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

മേഖലയിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ക്യാംപ് ഡേവിഡിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കാതെ നിശ്ചിത ദിവസത്തിന് മുന്‍പേ വൈറ്റ് ഹൗസില്‍ തിരിച്ചെത്തി. മടങ്ങിവരവിന്റെ കാരണം വൈറ്റ് ഹൗസ് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇറാന്റെ നീക്കങ്ങളും പശ്ചിമേഷ്യന്‍ പ്രതിസന്ധിയുമാണ് ട്രംപിന്റെ അടിയന്തര തീരുമാനത്തിന് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്. സമാനമായ രീതിയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തങ്ങളുടെ യു.എസ് സന്ദര്‍ശനം പകുതിയില്‍ ഉപേക്ഷിച്ച് അടിയന്തരമായി ഇസ്രയേലിലേക്ക് മടങ്ങിയതായും വിവരമുണ്ട്.

യമനിലെ ഹൂതി വിമതരും സൗദി അറേബ്യയും തമ്മിലുള്ള പോരാട്ടം കൂടുതല്‍ രൂക്ഷമായതും മേഖലയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. സൗദി തലസ്ഥാനമായ റിയാദ് ഉള്‍പ്പെടെയുള്ള പ്രമുഖ നഗരങ്ങളെ ലക്ഷ്യമിട്ട് ഹൂതികള്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തുകയും അവയെ തകര്‍ത്തെന്ന് സൗദി അവകാശപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ പുതിയ നീക്കങ്ങള്‍

You might also like