അഫ്ഗാനിൽ പാക് വ്യോമാക്രമണം: 28 മരണം, നിരവധി പേര്‍ക്ക് പരിക്ക്‌

0

ഇസ്‍ലാമാബാദ്: കിഴക്കൻ അഫ്ഗാനിലെ ഭീകര കേന്ദ്രങ്ങൾക്ക് നേരെ ശക്തമായ വ്യോമാക്രമണം നടത്തിയതായി പാകിസ്താൻ. ആക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടതായി പാക് സൈന്യം അവകാശപ്പെട്ടു. മൂന്ന് പേരുടെ മരണം കാബൂൾ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പാക് അതിർത്തിക്കടുത്ത് സുരക്ഷ സേനയെ ലക്ഷ്യമിട്ട് നടന്ന രണ്ട് ആക്രമണങ്ങൾക്ക് തിരിച്ചടിയായി അഫ്ഗാനിലെ ഭീകര കേന്ദ്രങ്ങളിൽ ആക്രമണം നടത്തുമെന്ന് പാകിസ്താൻ മുന്നറിയിപ്പു നൽകിയിരുന്നു.

ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി സംഘർഷം രൂക്ഷമാവുകയും ചൈനയുടെ മധ്യസ്ഥതയിൽ നടക്കുന്ന സമാധാന ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാവുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മിൽ ഫെബ്രുവരി മുതൽ ആരംഭിച്ച അതിർത്തി സംഘർഷത്തിൽ ഇതിനകം നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്.

You might also like