പശ്ചിമ ബംഗാളില്‍ ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയണം: ക്രിസ്തീയ പരിഷത്ത്

0

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ക്രൈസ്തവ സമൂഹത്തിനും ആരാധനാലയങ്ങള്‍ക്കും നേരെ വര്‍ധിച്ചു വരുന്ന അതിക്രമങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബംഗീയ ക്രിസ്തീയ പരിഷത്ത് ആവശ്യപ്പെട്ടു.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ സംസ്ഥാനത്ത് ക്രൈസ്തവര്‍ക്കും അവരുടെ പ്രാര്‍ഥനാ യോഗങ്ങള്‍ക്കും നേരെ ഇരുപത്താറ് ആക്രമണങ്ങള്‍ ഉണ്ടായതായി സംഘടനാ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

മതപരിവര്‍ത്തനം ആരോപിച്ച് ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്കും വിശ്വാസികള്‍ക്കും നേരെ വ്യാജ പ്രചരണങ്ങളും ശാരീരിക അതിക്രമങ്ങളും ഭീഷണികളും നടത്തുന്നത് പതിവായിരിക്കുകയാണ്. ഇത് വെറുമൊരു കെട്ടിടത്തിന് നേരെയുള്ള ആക്രമണമായി കാണാനാകില്ലെന്നും സമാധാനപരമായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന സാധാരണക്കാരായ വിശ്വാസികളില്‍ വലിയ ഭീതിയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്നുണ്ടെന്നും സംഘടനയുടെ സ്ഥാപക സെക്രട്ടറിയായ ഹെറോഡ് മല്ലിക് പറഞ്ഞു

You might also like