കെനിയയിലെ സംഘര്‍ഷം; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യൻ കോണ്‍സുലേറ്റ്
ന്യൂഡല്‍ഹി: കെനിയയിലെ നിലവിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് രാജ്യത്തെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശവുമായി കെനിയയിലെ ഇന്ത്യൻ കോണ്‍സുലേറ്റ്.
രാജ്യത്തുള്ള എല്ലാ ഇന്ത്യക്കാരും അതീവ ജാഗ്രത പാലിക്കണമെന്നും, ആവശ്യമില്ലാതെയുള്ള യാത്രകള്‍ ഒഴിവാക്കണമെന്നുമാണ് അധികൃതരുടെ നിർദേശം. സാഹചര്യങ്ങളില്‍ അയവ് വരുന്നത് വരെ അക്രമവും പ്രതിഷേധങ്ങളും ബാധിച്ച ഇടങ്ങള്‍ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. നികുതി വർദ്ധിപ്പിക്കാനുള്ള ബില്ലിന് കെനിയൻ പാർലമെന്റ് അനുമതി നല്‍കിയതിന് പിന്നാലെയാണ് രാജ്യത്ത് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. പാർലമെന്റ് വളപ്പിലേക്ക് തള്ളിക്കയറിയ പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടുകയായിരുന്നു.