അമീബിക് മസ്തിഷ്ക ജ്വരത്തിന് ചികിത്സിക്കാൻ വിദേശത്തുനിന്ന് ഒരു മരുന്നു കൂടി ആരോഗ്യവകുപ്പ് ഇടപെട്ട് എത്തിച്ചു.
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ഭീതിപടർത്തുമ്പോൾ ആശ്വാസത്തിന്റെ നേർകണികയുമായി ഒരു വാർത്തകൂടി പുറത്തുവരുകയാണ്. അമീബിക് മസ്തിഷ്ക ജ്വരത്തിന് ചികിത്സിക്കാൻ വിദേശത്തുനിന്ന് ഒരു മരുന്നു കൂടി ആരോഗ്യവകുപ്പ് ഇടപെട്ട് എത്തിച്ചു. ജർമനിയിൽ ഉൽപാദിപ്പിക്കുന്ന മിൽട്ടിഫോസിനാണ് എത്തിച്ചത്. ബുധനാഴ്ച രാത്രിയിൽ മരിച്ച മൃദുലിന് ഈ മരുന്ന് നൽകിയെങ്കിലും രോഗം കൂടിയതിനാൽ പ്രതീക്ഷിച്ച ഫലമുണ്ടായില്ല.