താ​യ്‌​വാ​ന് ചു​റ്റും 24 മ​ണി​ക്കൂ​റി​നി​ടെ 26 ​ചൈ​നീ​സ് ​സൈ​നി​ക വി​മാ​ന​ങ്ങ​ൾ പ​റ​ന്നതായി താ​യ്‌​വാ​ൻ ​ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യക്തമാക്കി

0

താ​യ്പേ​യ്: താ​യ്‌​വാ​ന് ചു​റ്റും 24 മ​ണി​ക്കൂ​റി​നി​ടെ 26 ​ചൈ​നീ​സ് ​സൈ​നി​ക വി​മാ​ന​ങ്ങ​ൾ പ​റ​ന്നതായി താ​യ്‌​വാ​ൻ ​ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യക്തമാക്കി. ജെ-16 ​ഉ​ൾ​പ്പെ​ടെ​യു​ള്ള യു​ദ്ധ​വി​മാ​ന​ങ്ങ​ളും യു​ദ്ധ​വാ​ഹി​നി ക​പ്പ​ലു​ക​ളും യാ​ത്രാ​വി​മാ​ന​ങ്ങ​ളും ഡ്രോ​ണു​ക​ളും ക​ണ്ടെ​ത്തി​യ​തി​ന് പു​റ​മെ​യാ​ണി​ത്. ​​

താ​യ്‌​വാ​​ന്റെ വ​ട​ക്ക്, മ​ധ്യ, തെ​ക്ക് ഭാ​ഗ​ത്തെ വ്യോ​മാ​തി​ർ​ത്തി​യി​ലേ​ക്കാ​ണ് ചൈ​നീ​സ് വി​മാ​ന​ങ്ങ​ൾ പ​റ​ന്ന​ത്. സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്നും പ്ര​തി​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രാ​ല​യം അ‌​റി​യി​ച്ചു. സം​ഭ​വ​ത്തെ കു​റി​ച്ച് ​ചൈ​ന പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

ലാ​യ് ചി​ങ്തെ പ്ര​സി​ഡ​ന്റാ​യി അ‌​ധി​കാ​ര​മേ​റ്റ​തു മു​ത​ൽ താ​യ്‌​വാ​ന്റെ മേ​ൽ ​ചൈ​ന സ​മ്മ​ർ​ദം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ​ചൈ​ന​യു​ടെ ക്വാ​ൻ​ഷു തീ​ര​ത്തി​ന​ടു​ത്ത് താ​യ്‌​വാ​ന്റെ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് പി​ടി​കൂ​ടി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പു​തി​യ ​സൈ​നി​ക ​നീ​ക്കം.

You might also like