പാസ്റ്റർ ബെൻ കോശിയുടെ സംസ്കാര ശുശ്രൂഷകൾ ജൂലൈ 26ന്

0

ഷിക്കാഗോ: ഐപിസി സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ടി. . കോശിയുടെ മകനും ഐപിസി ഷിക്കാഗോ സഭയുടെ സഹശുശ്രൂഷകനുമായ പാസ്റ്റർ ബെൻ കോശി(54) യുടെ സംസ്കാരശുശ്രൂഷകൾ ജൂലൈ 26 വെള്ളിയാഴ്ച വൈകിട്ടു 6 മുതലും 27 ശനിയാഴ്ച രാവിലെ 930 മുതലും ഐപിസി ചിക്കാഗോ സഭാ മന്ദിരത്തിൽ (6725 West Devon Ave, Chicago) നടക്കും. സംസ്കാരം ഉച്ചയോടെ നൈൽസിലുള്ള മേരിഹിൽ സെമിത്തേരിയിൽ.

ഭാര്യ അനി കോശി ചെങ്ങന്നൂർ നന്ദാവനം കുടുംബാംഗമാണ്. ആൽഫിൻ കോശി ഏക മകനാണ്. മാതാവ് ചിന്നമ്മ കോശി റാന്നി കപ്പമാമുട്ടിൽ കുടുംബാംഗമാണ്. ഡോക്ടർ അലക്സ് ടി കോശി, പാസ്റ്റർ സിസിൽ കോശി എന്നിവരാണ് സഹോദരൻമാർ. കല്ലിശ്ശേരി താമരപ്പള്ളിൽ കുടുംബാംഗമായ പരേതൻ കല്ലിശ്ശേരി ഐപിസി സഭയുടെ അംഗമായിരുന്നു.

You might also like