ഡാളസിലെ ചരിത്രപ്രസിദ്ധമായ ഫസ്റ്റ് ബാപ്റ്റിസ്റ്റ് പള്ളിയിൽ വൻ തീപിടിത്തം

0

ഡാളസ് : ഡാളസിലെ ചരിത്രപ്രസിദ്ധമായ ഫസ്റ്റ് ബാപ്റ്റിസ്റ്റ് പള്ളിയിൽ വൻ തീപിടിത്തം. നാല് അലാമുകളും പുറപ്പെടുവിച്ചിരുന്നെങ്കിലും തീ പൂർണമായും നിയന്ത്രണ വിധേയമാക്കിയതായി അഗ്നിശമന ഉദ്യോഗസ്ഥർ അറിയിച്ചു. കനത്ത പുകയാണ് ആദ്യം കണ്ടതെന്നും ഉടനടി അലാം നൽകിയെന്നും പള്ളി വികാരി റോബർട്ട് ജെഫ്രസ് പറഞ്ഞു. തീപിടുത്തത്തിൽ ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും തീപിടിത്തത്തിൻ്റെ കാരണം അന്വേഷണിക്കുകയാണെന്ന് ഡാളസ് ഫയർ – റെസ്ക്യൂ അറിയിച്ചു.

തീപിടുത്തത്തിൽ പള്ളിയുടെ മേൽക്കൂര ഭാഗികമായി തകർന്നു. ആരുടെയും ജീവൻ നഷ്ടമാകാത്തതിലും അനിഷ്ട സംഭവങ്ങൾ ഉണ്ടാകത്തതിലും അവിടെയുണ്ടായിരുന്നവർ സന്തോഷം പ്രകടിപ്പിച്ചു. പ്രദേശത്ത് അ​ഗ്നിസുരക്ഷ സേന നിരീക്ഷണം നടത്തുകയും ജനങ്ങളോട് ജാ​ഗ്രത പുലർത്താൻ നിർദേശം നൽകുകയും ചെയ്തു. അതേ സമയം പള്ളിയുടെ ബേസ്‌മെൻ്റിൽ നിന്നാണ് തീ പടർന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

1890ൽ സ്ഥാപിതമായ ഫസ്റ്റ് ബാപ്റ്റിസ്റ്റ് പള്ളി 2013 ൽ പുതിയ കെട്ടിടത്തിലേക്ക് മാറുന്നതു വരെ ആരാധന തുടർന്നിരുന്നു.
ഡൗൺടൗണിലെ ഒരു സുപ്രധാന നാഴികക്കല്ലായി കണക്കാക്കപ്പെടുന്ന പള്ളി പ്രസിഡൻ്റുമാരായ വുഡ്രോ വിൽസൺ, ജെറാൾഡ് ഫോർഡ്, ജോർജ്ജ് എച്ച്. ഡബ്ല്യു. ബുഷ് എന്നിവർ സന്ദർശിച്ചിരുന്നു. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് 2021 ൽ പള്ളിയുടെ പുതിയ ആരാധനാലയവും സന്ദർശിച്ചിട്ടുണ്ട്

You might also like