യു.എ.ഇ ധനമന്ത്രി ഷേഖ് ഹംദാന്‍ അന്തരിച്ചു

0

ദുബായ്: യു.എ.ഇ ധനമന്ത്രിയും ദുബായ് ഉപഭരണാധികാരിയുമായ ഷേഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം (75)​ അന്തരിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ജേഷ്യഠനായ ഹംദാന്റെ മരണവാര്‍ത്ത പുറത്തുവിട്ടത്.മാസങ്ങളായി രോഗബാധിതനായിരുന്ന ഹംദാന്‍ വിദേശത്ത് വച്ച്‌ ശസ്ത്രക്രിയയ്ക്കും വിധേയായിരുന്നു.

രാജ്യത്ത് 10 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ദുബായില്‍ ദേശീയ പതാക പാതി താഴ്ത്തിക്കെട്ടും. സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇന്ന് മുതല്‍ മൂന്ന് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച മഗ് രിബ് (സായാഹ്നം) നമസ്കാരത്തിന് ശേഷം പള്ളിയില്‍ നടക്കുന്ന പ്രത്യേക പ്രാര്‍ത്ഥനയില്‍ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കുടുംബാംഗങ്ങള്‍ക്ക് മാത്രമെ പങ്കെടുക്കാന്‍ സാധിക്കൂ.

1971 ഡിസംബര്‍ 9 ന് ആദ്യ യു.എ.ഇ മന്ത്രിസഭ രൂപ്രീകൃതമായത് മുതല്‍ ഹംദാനാണ് ധനമന്ത്രി.

സാമ്ബത്തിക നയങ്ങള്‍ രൂപീകരിക്കുന്നതില്‍ അദ്ദേഹം മുഖ്യപങ്ക് വഹിച്ചിരുന്നു. യു.എ.ഇയിലെ സമ്ബദ് വ്യവസ്ഥയെയും തൊഴില്‍ കമ്ബോളത്തെയും സഹായിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച നിരവധി ഉന്നത സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അദ്ദേഹം അദ്ധ്യക്ഷനായിരുന്നു.

അദ്ദേഹത്തിന് റോയല്‍ ബ്രിട്ടീഷ് കോളജ്- ലണ്ടന്‍, എഡിന്‍സ്ബര്‍ഗ്, ഗ്ലാസ്‌ഗോ എന്നിവിടങ്ങളില്‍ നിന്ന് ഇന്റേണല്‍ മെഡിസിനില്‍ ഓണററി ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്.

You might also like