ഇസ്രയേൽ – ഹിസ്ബുള്ള സംഘർഷം; ലെബനനിലെ ഇന്ത്യക്കാർക്ക് ജാഗ്രത നിർ​ദേശവുമായി എംബസി

0

ബെയ്റൂട്ട് : ഇസ്രേൽ – ഹിസ്ബുള്ള സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ ലെബനനിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാക്ക് ജാഗ്രതാ നിർദേശവുമായി ബെയ്റൂട്ടിലെ ഇന്ത്യൻ എംബസി. തിങ്കളാഴ്ച പുറപ്പെടുവിച്ച നിർദേശ പ്രകാരം ഇന്ത്യക്കാരോട് ജാഗ്രത പാലിക്കാനും എംബസിയുമായി നിരന്തരം സമ്പർക്കം പുലർത്താനും എംബസി അഭ്യർഥിച്ചു.
” മേഖലയിലെ സമീപകാല സംഭവവികാസങ്ങൾ കണക്കിലെടുത്ത് ലെബനനിലെ എല്ലാ ഇന്ത്യക്കാരും ലെബനനിലേക്ക് പോകാൻ പദ്ധതിയിടുന്നവരും ജാഗ്രത പാലിക്കണമെന്നും ബെയ്‌റൂട്ടിലെ ഇന്ത്യൻ എംബസിയുമായി നിരന്തരം സമ്പർക്കം പുലർത്തണമെന്നും അഭ്യർത്ഥിക്കുന്നതായി എക്സിൽ പങ്കുവച്ച പോസ്റ്റിൽ എംബസി അറിയിച്ചു. cons.beirut@mea. gov.in എന്നെ മെയിൽ ഐഡി വഴിയോ അല്ലെങ്കിൽ +96176860128 എന്ന എമർജൻസി നമ്പറിലോ ബന്ധപ്പെടാവുന്നതാണെന്ന് എംബസി വാർത്താകുറിപ്പിൽ പറഞ്ഞു.

കിഴക്കൻ ലെബനനിലെ ബെക്കാ താഴ്‌വരയിലുള്ള ഹിസ്ബുള്ളയുടെ ആയുധ ശേഖരത്തിലായിരുന്നു ഇസ്രയേൽ ബോംബ് വർഷിച്ചത്. ഇതിന് പിന്നാലെ ബെയ്‌റൂട്ടിലെ സ്ഥിതിഗതികൾ വഷളായിരുന്നു. ഇസ്രയേലിലെ ഫുട്ബോൾ ഗ്രൗണ്ടിലേക്ക് ലെബനനിൽ നിന്ന് ഹിസ്ബുള്ളയുടെ റോക്കറ്റ് പതിച്ച് 12 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു പ്രത്യാക്രമണം നടന്നത്

You might also like