ഓരോ ദിവസവും ദൈവത്തിന്റെ അത്ഭുതങ്ങള്‍ ആസ്വദിക്കുക; അല്‍പമാണെങ്കിലും നല്ലത് നല്‍കുന്നതാണ് അര്‍പ്പണം: ഫ്രാന്‍സിസ് പാപ്പ

0

വത്തിക്കാന്‍ സിറ്റി: അനുദിന ജീവിതത്തില്‍ കര്‍ത്താവ് നമ്മെ അനുഗ്രഹിക്കുന്ന എല്ലാ വഴികളും തിരിച്ചറിയണമെന്നും അവയെപ്രതി അവിടുത്തോട് നന്ദിയുള്ളവരായിരിക്കണമെന്നും വിശ്വാസികളെ ഉദ്‌ബോധിപ്പിച്ച് ഫ്രാന്‍സിസ് പാപ്പാ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഞായറാഴ്ചത്തെ ത്രികാലജപ പ്രാര്‍ത്ഥനാ വേളയില്‍ വചന സന്ദേശം നല്‍കുകയായിരുന്നു പാപ്പാ. യോഹന്നാന്റെ സുവിശേഷത്തില്‍, യേശു അപ്പം വര്‍ധിപ്പിച്ചു നല്‍കിയ അത്ഭുതമാണ് (യോഹന്നാന്‍ 6: 1-15) ഈയാഴ്ച പാപ്പാ വിചിന്തനത്തിന് വിഷയമാക്കിയത്.
‘ദൈവകൃപയുടെ അത്ഭുതങ്ങള്‍ എല്ലാ ദിവസവും ആസ്വദിക്കൂ…’ – സന്ദേശം ആരംഭിച്ച് പാപ്പാ പറഞ്ഞു. അന്ത്യ അത്താഴ വേളയില്‍ യേശു ആവര്‍ത്തിക്കാനിരുന്ന മൂന്നു പ്രവൃത്തികള്‍, അപ്പം വര്‍ധിപ്പിച്ച അത്ഭുതത്തിന്റെ വേളയില്‍ അവിടുന്ന് പ്രതീകാത്മകമായി ചെയ്തതായി പരിശുദ്ധ പിതാവ് ചൂണ്ടിക്കാട്ടി. അര്‍പ്പണം, നന്ദി പ്രകാശനം, പങ്കുവയ്ക്കല്‍ എന്നിവയാണ് അവ. വിശുദ്ധ കുര്‍ബാനയുടെ ആഘോഷവേളയില്‍ ഈ മൂന്ന് കാര്യങ്ങള്‍ നാമും ചെയ്യുന്നു – മാര്‍പാപ്പ പറഞ്ഞു

You might also like