ശാരോൻ റൈറ്റേഴ്സ് ഫോറത്തിനു പുതിയ നേതൃത്വം

0

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ എഴുത്തുകാരുടെ കൂട്ടായ്മയായ ശാരോൻ റൈറ്റേഴ്സ് ഫോറത്തെ സഭയുടെ പുത്രികാ സംഘടനയായി സഭാ കൗൺസിൽ അംഗീകരിച്ചു.

2017 നവംബർ മാസം സഭാ ഇന്റർനാഷണൽ പ്രസിഡന്റ് പാസ്റ്റർ ജോൺ തോമസ് പ്രാർത്ഥിച്ച് സമർപ്പിച്ച റൈറ്റേഴ്‌സ് ഫോറത്തിന്റെ പ്രവർത്തനം കാലോചിതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് മുന്നേറിക്കൊണ്ടിരിക്കുന്നു. ഇതിനോടകം എട്ടു പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും ഒരു വർഷത്തെ ജേണലിസം കോഴ്‌സ് വിജയകരമായി സംഘടിപ്പിക്കുകയും ചെയ്തു.

ഈ വർഷത്തെ ജനറൽ കൺവൻഷനിൽ ആയിരത്തിലധികം പേജുകളുള്ള വെളിപ്പാട് പുസ്തക വ്യാഖ്യാനമാണ് പ്രസിദ്ധീകരണത്തിനായി തയ്യാറായിക്കൊണ്ടിരിക്കുന്നത്. മികച്ച ഒരു വെബ്‌സൈറ്റും കൺവൻഷനോടാനുബന്ധിച്ച് പ്രവർത്തനമാരംഭിക്കും. കഴിഞ്ഞ ഏഴു വർഷത്തെ മികവുറ്റ പ്രവർത്തനത്തെ ആദരിച്ച് സഭാ കൗൺസിൽ നൽകിയ അംഗീകാരത്തിൽ റൈറ്റേഴ്‌സ് ഫോറം ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി.
സഭാ കൗൺസിൽ നിയമിച്ച പുതിയ ഭാരവാഹികളുടെ പേരുവിവരങ്ങൾ താഴെ ചേർക്കുന്നു.

ഭാരവാഹികൾ: പാസ്റ്റർ സാം റ്റി മുഖത്തല (ചെയർമാൻ), പാസ്റ്റർ ജെ പി വെണ്ണിക്കുളം (വൈസ് ചെയർമാൻ), പാസ്റ്റർ അനീഷ് കൊല്ലംകോട് (സെക്രട്ടറി), പാസ്റ്റർ കെ ജെ ജോബ് (ജോ. സെക്രട്ടറി), പാസ്റ്റർ ജോബിസ് ജോസ് (ട്രഷറർ), പാസ്റ്റർ ടൈറ്റസ് ജോൺസൻ (ലിറ്ററേച്ചർ ), പാസ്റ്റർ ഗോഡ്സൺ സണ്ണി (മീഡിയ), പാസ്റ്റർ ബ്ലെസ്സൻ ജോർജ് (കോ ഓർഡിനേറ്റർ) ഇവരെ കൂടാതെ പാസ്റ്റർമാരായ എബ്രഹാം മന്ദമരുതി, ബിജു ജോസഫ്, സജോ തോണിക്കുഴിയിൽ, റോബിൻസൺ പാപ്പച്ചൻ,സോവി മാത്യു, പ്രെയിസ് വർഗീസ്, ബെൻസൺ ഡാനിയേൽ, ബ്രദർ എബ്രഹാം ഉമ്മൻ, സിസ്റ്റർ ജെസ്സി കോശി, സിസ്റ്റർ ഫേബ അജിത് എന്നിവരെ കമ്മറ്റി അംഗങ്ങളായും നിയമിച്ചു.

You might also like