കുവൈത്തിൽ ബയോമെട്രിക് റജിസ്റ്റർ ചെയ്യാനുള്ള തീയതി നീട്ടി

0

കുവൈത്ത് സിറ്റി : കുവൈത്തിലെ പൗരന്മാർക്കും പ്രവാസികൾക്കും ബയോമെട്രിക് (വിരലടയാളം) റജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി സെപ്റ്റംബർ 30നും പ്രവാസികൾക്ക് ഡിസംബർ 30 വരെയും നീട്ടി. ഈ തീയതിക്ക് ശേഷം ബയോമെട്രിക് റജിസ്ട്രേഷൻ പൂർത്തിയാക്കാത്തവരുടെ ഇടപാടുകൾ തടസപ്പെടുമെന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ എവിഡൻസ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഈദ് അൽ ഒവൈഹാൻ മുന്നറിയിപ്പ് നൽകി.

കുവൈത്തിലെ മൊത്തം ജനസംഖ്യയുടെ 60 ശതമാനം പേർ ഇതിനോടകം ബയോമെട്രിക് റജിസ്ട്രേഷൻ പൂർത്തിയാക്കിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇനിയും 22 ശതമാനം കുവൈത്തികളും 28.5 ശതമാനം പ്രവാസികളും റജിസ്റ്റർ ചെയ്യാൻ ബാക്കിയുണ്ട്.

പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും വീടുകളിലും ആശുപത്രികളിലും വച്ച് തന്നെ വിരലടയാളം രേഖപ്പെടുത്തുന്നതിന് ഒരു കമ്പനിയുമായി കരാർ ഏർപ്പെടുന്നതിന് മന്ത്രാലയം അറിയിച്ചതായി മേജർ ജനറൽ ഈദ് അൽ ഉവൈഹാൻ അറിയിച്ചു.

You might also like