2024 ഒളിമ്പിക്സ് ഷൂട്ടിംഗില്‍ മൂന്നാം മെഡല്‍ ലക്ഷ്യമിട്ട് ഇന്ത്യയുടെ മനു ഭാക്കര്‍ ഇന്ന് മത്സരത്തിനിറങ്ങും
പാരീസ്: 2024 ഒളിമ്പിക്സ് ഷൂട്ടിംഗില്‍ മൂന്നാം മെഡല്‍ ലക്ഷ്യമിട്ട് ഇന്ത്യയുടെ മനു ഭാക്കര്‍ ഇന്ന് മത്സരത്തിനിറങ്ങും. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റല്‍ ഷൂട്ടിംഗിന്റെ ക്വാളിഫിക്കേഷന്‍ റൗണ്ടിലാണ് ഇന്ത്യന്‍ താരം ഇറങ്ങുന്നത്. ഇന്ന് ഉച്ചയ്ക്ക് 12.30നാണ് മത്സരം ആരംഭിക്കുന്നത്. ഇന്ത്യയുടെ തന്നെ ഇഷാ സിംഗും ഈ വിഭാഗത്തില്‍ മത്സരിക്കുന്നുണ്ട്.