
മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിൽ സമഗ്ര അന്വേഷണത്തിന് സർക്കാർ തീരുമാനം
തിരുവനന്തപുരം: മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിൽ സമഗ്ര അന്വേഷണത്തിന് സർക്കാർ തീരുമാനം. ഇതിനായി പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ച് ഉത്തരവിറങ്ങി. എഡിജിപി പി.വിജയൻ ആണ് അന്വേഷണസംഘത്തിന്റെ തലവൻ. എസ്.സതീഷ് ബിനോ, പി.വിക്രമൻ എന്നീ ഐപിഎസ് ഓഫീസർമാരും സംഘത്തിലുണ്ട്. വയനാട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.എൽ ഷൈജു, കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മാത്യു എന്നിവരും സംഘത്തിലുണ്ട്. ആർബിസിയെ തിരഞ്ഞെടുക്കാനുള്ള സാഹചര്യവും പ്രക്രിയയും അന്വേഷണസംഘം പരിശോധിക്കും. സ്വകാര്യ സ്ഥാപനങ്ങൾ, ഇടനിലക്കാർ എന്നിവരുടെ പങ്കും പരിശോധിക്കും.
