അർജന്റീനയെ വീഴ്ത്തി സ്പെയിൻ ലോക ചാംപ്യന്മാർ; വിജയഗോൾ നേടി ഫെറാൻ ടോറസ്

0

ന്യൂജഴ്സി: ആവേശകരമായ ഫൈനലിൽ അർജന്റീനയെ തകർത്ത് സ്പെയിൻ ലോക ചാംപ്യന്മാർ. എക്സ്ട്രാ ടൈമിലേക്ക് നീണ്ട പോരാട്ടത്തിൽ 106-ാം മിനിറ്റിൽ ഫെറാൻ ടോറസ് നേടിയ ഗോളിനാണ് സ്പാനിഷ് പടയുടെ ചരിത്ര വിജയം. പോസ്റ്റിനു സമീപത്തുനിന്ന് നിക്കോ വില്യംസ് തലകൊണ്ടു മറിച്ചു നൽകിയ പന്ത് മികച്ചൊരു ഷോട്ടിലൂടെ ലക്ഷ്യത്തിലെത്തിച്ച ടോറസ് സ്പെയിനിന്റെ വിജയശില്പിയായി മാവുകയായിരുന്നു.

ഈ വിജയത്തോടെ ചരിത്രത്തിൽ രണ്ടാം തവണയാണ് സ്പെയിൻ ലോകകപ്പ് നേടുന്നത്. 2010-ൽ ദക്ഷിണാഫ്രിക്കയിൽ വെച്ചാണ് സ്പാനിഷ് പട ഇതിനു മുൻപ് ലോകകപ്പ് ജേതാക്കളായത്. ഫൈനലിൽ പ്രവേശിച്ച രണ്ട് തവണയും വിശ്വവിജയികളായി എന്ന അപൂർവ്വ നേട്ടവും സ്പെയിൻ സ്വന്തമാക്കി.

മത്സരത്തിലുടനീളം വ്യക്തമായ ആധിപത്യം പുലർത്തിയ സ്പെയിൻ അർജന്റീന ഗോൾമുഖത്തേക്ക് നിരന്തരം ഇരച്ചുകയറി. മത്സരത്തിലെ ഇരുപതാം ശ്രമത്തിലാണ് അർജന്റീന ഗോളി എമിലിയാനോ മാർട്ടിനസിന്റെ കടുപ്പമേറിയ പ്രതിരോധം മറികടന്ന് സ്പെയിൻ ലക്ഷ്യം കണ്ടത്. അഞ്ചാം മിനിറ്റിൽ ലമീൻ യമാലിന്റെ ഷോട്ടിലൂടെ തുടങ്ങിയ സ്പാനിഷ് മുന്നേറ്റങ്ങൾ അർജന്റീന പ്രതിരോധത്തിന് കനത്ത വെല്ലുവിളിയാണ് ഉയർത്തിയത്

You might also like