ഒമാനിൽ റസിഡൻസി പെർമിറ്റ് വീസ എടുക്കുന്ന എല്ലാവരും ഇനി മുതൽ ടിബി പരിശോധന നടത്തേണ്ടി വരുമെന്നാണ് ആരോഗ്യ മന്ത്രാലയം
മസ്‌കത്ത് : ഒമാനിൽ റസിഡൻസി പെർമിറ്റ് (വീസ) എടുക്കുന്ന എല്ലാവരും ഇനി മുതൽ ടിബി (ക്ഷയരോഗം) പരിശോധന നടത്തേണ്ടി വരുമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ പുതിയ നിർദ്ദേശം. പുതിയ വീസയ്ക്കും നിലവിലുള്ളത് പുതുക്കുമ്പോഴും ഈ പരിശോധന നിർബന്ധമാണ്.
കൈത്തണ്ടയിൽ ട്യൂബർകുലിൻ സ്കിൻ ടെസ്റ്റ് (ടിഎസ്‌ടി) വഴിയാണ് ടിബി കൃത്യമായി തിരിച്ചറിയുക. പരിശോധന ഫലം പോസിറ്റീവ് ആയാൽ നെഞ്ചിന്‍റെ എക്സ്‌റേ എടുക്കുകയും ഒരു ഡോക്ടറെ കാണുകയും വേണം. ടിബി സ്ഥിരീകരിക്കുകയാണെങ്കിൽ ആരോഗ്യ മന്ത്രാലയം സൗജന്യ ചികിത്സ നൽകും.
മറഞ്ഞിരിക്കുന്ന ക്ഷയരോഗം നേരത്തേ കണ്ടെത്തി ചികിത്സ ഉറപ്പാക്കുകയാണ് ഈ പുതിയ നടപടിയുടെ ലക്ഷ്യം.