അന്താരാഷ്ട്രബഹിരാകാശനിലയത്തിൽ കുടുങ്ങിയ സുനിതാ വില്യംസിന്റെ മടക്കയാത്ര ഇനിയും വൈകും
വാഷിങ്ടൺ: ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകത്തിനുണ്ടായ സാങ്കേതികപ്പിഴവ് കാരണം അറുപതിലേറെ ദിവസമായി അന്താരാഷ്ട്രബഹിരാകാശനിലയത്തിൽ (ഐ.എസ്.എസ്.) കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വംശജ സുനിതാ വില്യംസിന്റെയും സഹയാത്രികൻ ബുച്ച് വിൽമോറിന്റെയും മടക്കയാത്ര ഇനിയും വൈകും. നാലു ബഹിരാകാശസഞ്ചാരികളെയും കൊണ്ട് ഐ.എസ്.എസിലേക്കുള്ള സ്‌പെയ്‌സ് എക്സിന്റെ ക്രൂ-9 ദൗത്യത്തിന്റെ വിക്ഷേപണം നാസ സെപ്റ്റംബർ 24-ലേക്കുനീട്ടിയതോടെയാണിത്. ക്രൂ-9 ഓഗസ്റ്റ് 18-ന് വിക്ഷേപിക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. അതിനുമുൻപായി സ്റ്റാർലൈനർ പേടകത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാനും യാത്രികരെ തിരിച്ചെത്തിക്കാനും നാസ തിരക്കിട്ട ശ്രമം നടത്തിയിരുന്നു.