ഗാസയിലെ സ്കൂളിൽ അഭയാർഥികൾക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ആഗോളതലത്തിൽ അതിരൂക്ഷ വിമർശനം
വാഷിങ്ടൺ: ഗാസയിലെ സ്കൂളിൽ അഭയാർഥികൾക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ആഗോളതലത്തിൽ അതിരൂക്ഷ വിമർശനം ഉയരുന്നു. ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കടുത്ത ആശങ്കയുണ്ടെന്ന് വ്യക്തമാക്കി അമേരിക്കയടക്കം രംഗത്തെത്തി. ഇസ്രായേലിനെതിരെ വിവിധ ലോകരാജ്യങ്ങളും യുറോപ്യൻ യൂണിയനും കടുത്ത വിമർശനവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് യു എസിന്റേയും പ്രതികരണം. ഗാസയിലെ സ്കൂളിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കടുത്ത ആശങ്കയുണ്ടെന്ന് വ്യക്തമാക്കി വൈറ്റ് ഹൗസ് പ്രസ്താവനയടക്കം പുറത്തിറക്കി.
ആക്രമണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ ഇസ്രായേലുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും വൈറ്റ് ഹൗസ് അറിയിച്ചു. ഇസ്രായേലിന്റെ ആക്രമണത്തിൽ യു എസ് വൈസ് പ്രസിഡന്റും പ്രസിഡന്റ് സ്ഥാനാർഥിയുമായ കമല ഹാരിസും പ്രതികരിച്ചിട്ടുണ്ട്. ഇസ്രായേൽ നടത്തിയ അക്രമണത്തെ ശക്തമായി അപലപിക്കുന്നു എന്നാണ് കമല പറഞ്ഞത്.