തമിഴ്‌നാട്ടില്‍ വാഹാനാപകടം; അഞ്ച് കോളേജ് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

0

ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂരില്‍ തിരുട്ടണിക്ക് സമീപം വാഹനാപകടത്തില്‍ അഞ്ച് കോളേജ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ഞായറാഴ്ച തിരുട്ടണിക്ക് സമീപം രാമഞ്ചേരിയില്‍ ട്രക്കും കാറും കൂട്ടിയിടിച്ചാണ് അപകടം.

കാറിലുണ്ടായിരുന്നവരാണ് മരിച്ചത്. ഏഴ് പേരാണ് കാറിലുണ്ടായിരുന്നത്. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ചെന്നൈ എസ്.ആര്‍.എം കോളേജിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. ആന്ധ്രപ്രദേശ് യാത്ര കഴിഞ്ഞ് മടങ്ങവേയായിരുന്നു അപകടം. അഞ്ച് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. രണ്ടുപേരെ തിരുവള്ളൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

 

You might also like