ഗതാഗതമേഖലയിൽ വിപ്ലവം സൃഷ്ടിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി

0

ദുബായ്: ഗതാഗതമേഖലയിൽ വിപ്ലവം സൃഷ്ടിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (RTA). ഈ വർഷം ആദ്യ 6 മാസത്തിനുള്ളിൽ പൊതുഗതാഗതം ഉപയോഗിച്ചത് 3 കോടി 61 ലക്ഷം പേരാണെന്നാണ് റിപ്പോർട്ട്. യാത്രക്കാർ ഏറ്റവും കൂടുതൽ ഉപയോഗിച്ചത് ദുബായ് മെട്രോയും ടാക്സിയുമാണ് ആർടിഎ അറിയിച്ചു.

2023ന്റെ ആദ്യ പകുതിയിൽ ഏകദേശം 3 കോടി 40 ലക്ഷം പേരാണ് ദുബായിൽ പൊതുഗതാഗത സംവിധാനം ഉപയോഗിച്ചത്. എന്നാൽ ഈ വർഷം ഇതേ കാലയളവിൽ യാത്രക്കാരുടെ എണ്ണത്തിൽ 6% വർധനവാണ് ഉണ്ടായിരിക്കുന്നത്. ഈ വർഷം ആദ്യ പാദത്തിൽ പൊതുഗതാഗതം ഉപയോഗിച്ചത് 3 കോടി 61 ലക്ഷം പേരാണെന്ന് ആർടിഎ അറിയിച്ചു.

പ്രതിദിനം യാത്രക്കാരുടെ എണ്ണം ശരാശരി 19 ലക്ഷത്തിലെത്തി. കഴിഞ്ഞവർഷം ഇതേ കാലയളവിൽ ഇത് 18 ലക്ഷമായിരുന്നു. ദുബായ് മെട്രോ, ട്രാം, പബ്ലിക് ബസ്, ജലഗതാഗതം, ടാക്സി, ഇ–ഹൈൽ വാഹനങ്ങൾ, സ്മാർട്–റെന്റൽ വാഹനങ്ങൾ, ബസ് ഓൺ ഡിമാൻഡ് എന്നിവയാണ് ദുബായുടെ പൊതുഗതാഗത സംവിധാനങ്ങൾ. യാത്രക്കാരിൽ 37% ശതമാനവും മെട്രോയുടെ സേവനമാണ് ഉപയോഗിച്ചത്. 27% പേർ ടാക്സിയിലും 24.5% ബസുകളിലും യാത്ര ചെയ്തു.

You might also like