വാഹനങ്ങളിൽ അനധികൃതമായി ഭക്ഷണ വിതരണം നടത്തുന്നവർക്കെതിരെ നടപടിയുമായി ഷാർജ മുനിസിപ്പാലിറ്റി. നിയമലംഘകരെ പിടികൂടാൻ പരിശോധന ശക്തമാക്കിയതായും ഇവർക്കെതിരെ കർശനനടപടിയുണ്ടാവുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.ഷാർജയിൽ വാഹനങ്ങളിൽ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നിന് പ്രത്യേകം പെർമിറ്റ് സ്വന്തമാക്കിയിരിക്കണം.
ഉപഭോക്താക്കൾക്ക് സുരക്ഷിതമായ ഭക്ഷ്യവസ്തുക്കൾ ഉറപ്പുവരുത്താനായി കർശനമായ പരിശോധനകൾക്ക് ശേഷമാണ് ഇത്തരം വാഹനങ്ങൾക്ക് പെർമിറ്റ് അനുവദിക്കാറുളളത്. ഭക്ഷണസാധനങ്ങൾ കേടുവരാതിരിക്കാൻ ആവശ്യമായ താപനില നിലനിർത്താനാവശ്യമായ സൗകരങ്ങളുള്ള വാഹനങ്ങമാണെന്ന് ഉറപ്പ് വരുത്തും. എന്നാൽ കൃത്യമായ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെയും അനുമതിയില്ലാതെയും എമിറേറ്റിൽ ഭക്ഷണവും പച്ചക്കറിയുൾപ്പെടെയുളളവയും വിൽപ്പനനടത്തുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് കടുത്ത നടപടിയുമായി ഷാർജ മുനിസിപ്പാലിറ്റി രംഗത്തെത്തിയത്. പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ ഇത്തരം അനധികൃത വിൽപ്പനക്കാരെ കണ്ടെത്താൻ വ്യാപകമായി പരിശോധന തുടങ്ങിയിട്ടുണ്ടെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.