യുഎഇയിൽ അനധികൃതമായി തങ്ങുന്നവർക്ക് രേഖകൾ ശരിയാക്കാനും ശിക്ഷ കൂടാതെ രാജ്യം വിടാനും ഇളവുകൾ; അപേക്ഷാഫോം സെപ്തംബർ ഒന്ന് മുതൽ ലഭിക്കും

0

ദുബായ്: അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്ക് പിഴയോ മറ്റ് ശിക്ഷകളോ ഇല്ലാതെ മാതൃരാജ്യത്തേക്ക് തിരിച്ചുപോകാനും അല്ലെങ്കിൽ താമസം നിയമാനുസൃതമാക്കാനുമുള്ള അപേക്ഷാഫോം സെപ്റ്റംബർ ഒന്ന് മുതൽ ലഭിക്കും. എല്ലാ അംഗീകൃത ടൈപിംഗ് സെന്ററുകളിലും ഫോം ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.

നാട്ടിലേക്ക് മടങ്ങുന്നവർക്ക് പിന്നീട് നിയമാനുസൃതമായ രേഖകൾ ഉണ്ടെങ്കിൽ യുഎഇയിലേക്ക് തിരിച്ച് വരുന്നതിന് തടസമില്ലെന്നും അധികൃതർ വ്യക്തമാക്കി. സെപ്റ്റംബർ ഒന്നുമുതൽ രണ്ടുമാസത്തേക്കാണ് യുഎഇയിൽ താമസ വീസ കാലാവധി കഴിഞ്ഞ് അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്ക് രേഖകൾ ശരിയാക്കാനും, ശിക്ഷ കൂടാതെ രാജ്യം വിടാനുള്ള ഇളവുകൾ നിലവിൽ വരിക. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥരായ ഡോ ഒമർ അൽ ഒവൈസും മേജർ ജനറൽ അസീം സുവൈദിയുമായി ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നീസാർ തളങ്കര നടത്തിയ കൂടിക്കാഴ്ചയിലാണ് നടപടിക്രമങ്ങൾ വിശദീകരിച്ചത്. ഇത് അനുസരിച്ച് വീസ കാലാവധി കഴിഞ്ഞ് അനധികൃതമായി യുഎഇയിൽ തുടരുന്നവർക്ക് പിഴ കൂടാതെ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ നാട്ടിലേക്ക് മടങ്ങാം.
You might also like