സൗദിയിൽ വ്യവസായ മേഖലാ തൊഴിലാളികൾക്കുള്ള ലെവി ഇളവ് നീട്ടി

0

ജിദ്ദ: വ്യവസായ മേഖലയിലെ വിദേശ തൊഴിലാളികൾക്കുള്ള ലെവി ഇളവ് അടുത്ത വർഷാവസാനം വരെ ദീർഘിപ്പിക്കാൻ സൗദി മന്ത്രിസഭാ തീരുമാനം.

വ്യവസായ മേഖലയിലെ വിദേശ തൊഴിലാളികളുടെ ലെവി സർക്കാർ വഹിക്കുന്ന പദ്ധതി ദീർഘിപ്പിക്കാനുള്ള തീരുമാനം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ജിദ്ദയിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് കൈക്കൊണ്ടത്.

വ്യവസായ മേഖലക്കുള്ള ഉത്തേജക പദ്ധതിയുടെ ഭാഗമായാണ് നേരത്തെ സർക്കാർ ലെവി ഇളവ് പ്രഖ്യാപിച്ചത്. ഇത് അവസാനിക്കാനിരിക്കെയാണ് അടുത്ത വർഷാവസാനം വരെ പദ്ധതി ദീർഘിപ്പിച്ചിരിക്കുന്നത്.

You might also like