ഖത്തറിലെ സ്വകാര്യ മേഖലയിൽ സ്വദേശിവത്കരണം കൊണ്ടുവരുന്നു.

0

ദോഹ: ഖത്തറിലെ സ്വകാര്യ മേഖലയിൽ സ്വദേശിവത്കരണം കൊണ്ടുവരുന്നു. ഇത് സംബന്ധിച്ചുള്ള നിയമത്തിന് അമീർ അംഗീകാരം നൽകി. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറ് മാസത്തിന് ശേഷം നിയമം പ്രാബല്യത്തിൽ വരും. സ്വകാര്യ മേഖലയിലെ കമ്പനികളിലും സ്ഥാപനങ്ങളിലും സ്വദേശികൾക്ക് തൊഴിൽ പങ്കാളിത്തം ഉറപ്പാക്കുന്നതിനാണ് നിയമം കൊണ്ടുവരുന്നത്.

സ്വദേശികൾക്കും സ്വദേശി വനിതകളുടെ കുട്ടികൾക്കും പുതിയ തൊഴിൽ അവസരങ്ങൾ തുറക്കാനും മാനവവിഭവശേഷി പരമാവധി പ്രയോജനപ്പെടുത്താനുമാണ് ലക്ഷ്യമിടുന്നത്. സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുക, സ്വദേശി മാനവവിഭവ ശേഷി പ്രയോജനപ്പെടുത്തുക തുടങ്ങിയ ഖത്തർ വിഷൻ 2030ന്റെ ഭാഗമായി കൂടിയാണ് പുതിയ നിയമം കൊണ്ടുവന്നത്.

You might also like