കുറ്റവാളികളെക്കൊണ്ട് യു.കെയിൽ ജയിലുകൾ നിറഞ്ഞു; ശിക്ഷ പൂർത്തിയാകാതെ അവർ പുറത്തേക്ക്; കൂട്ടത്തിൽ മലയാളികളും

0

യു.കെ. ജയിലുകളിൽ നിന്നും കൊടും കുറ്റവാളികൾ പുറത്തേക്ക്. ഇവരിൽ പലരും കൊലപാതകികളാണ്. മയക്ക്മരുന്ന് വിറ്റവരും വീട് അതിക്രമിച്ച് കടന്ന് മോഷണം നടത്തിയവരുമാണ് ഇവരിൽ ഭൂരിപക്ഷവും. ശിക്ഷാകാലാവധി തീരുന്നതിന് മുമ്പ് ഇവരെ പുറത്തുവിടാൻ യു.കെ സർക്കാർ നിർബ്ബന്ധിതരായിരിക്കുകയാണ്. 1700 പേരെ വിട്ടുകഴിഞ്ഞു. ശിക്ഷ കിട്ടിയ കൊടും കുറ്റവാളികളെക്കൊണ്ട് ജയിൽ നിറഞ്ഞതാണ് ശിക്ഷാ കാലാവധി പൂർത്തിയാക്കാത്തവരെ റിലീസ് ചെയ്യാൻ കാരണം.

ലീഗൽ ആയും അല്ലാതെയും കഴിഞ്ഞ വർഷങ്ങളിൽ യുകെയിലേക്ക് വൻ ജനപ്രവാഹം ഉണ്ടായപ്പോൾ കുറ്റകൃത്യങ്ങളും വർദ്ധിക്കുക സ്വാഭാവികമാണല്ലോ? അതാണ് ജയിലുകൾ നിറയാൻ കാരണം. ശിക്ഷ പൂർത്തിയാകാതെ പുറത്തിറങ്ങുന്നവരിൽ മലയാളികളും ഉണ്ടെന്നുള്ളതാണ് രസകരം. കാലത്തിൻ്റെ മാറ്റങ്ങൾ ഉൾക്കൊള്ളാത്തതും പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ കഴിയാത്തതുമാണ് പ്രശ്നങ്ങൾ രൂക്ഷമാക്കിയത്.

ജയിൽ മോചിതരെ കൊണ്ടു പോകാൻ ലെംബോർഗിനി പോലെയുള്ള സൂപ്പർ കാറുകളിലാണ് പലരും എത്തിയത്. മയക്ക് മരുന്ന് സംഘങ്ങൾ ‘ ഇന്നും ശക്തമായി പുറത്ത് പ്രവർത്തിക്കുവെന്നതിന് തെളിവാണിത്. ജയിലുകൾ പണിതും കൂടുതൽ പോലീസുകാരെ നിയമിച്ചും ക്രമസമാധാനം നടപ്പിലാക്കാൻ സർക്കാർ ബാദ്ധ്യസ്ഥരാണ്.

ഇനിയും വമ്പൻമാർ പുറത്തു വരാനുണ്ട്. ചെറിയ ആളുകളല്ല ഇവർ. വരും ദിവസങ്ങളിൽ ഇളവ് ലഭിച്ചവർ എല്ലാവരും ‘ പുറത്തിറങ്ങും. പുറത്തിറങ്ങുന്ന ഇവർ ഇനി ഉണ്ടാക്കാവുന്ന പ്രശ്നങ്ങളിൽ സർക്കാരിന് ആശങ്ക ഉണ്ട്.

You might also like