ലെബനനിലെ സ്ഫോടനം : തങ്ങൾക്ക് പങ്കില്ലെന്ന് അമേരിക്ക
ബെയ്റൂട്ട്: ലെബനീസ് സായുധ സംഘമായ ഹിസ്ബുല്ല ഉപയോഗിക്കുന്ന ആയിരക്കണക്കിന് പേജർ യന്ത്രങ്ങൾ ഒരേസമയം പൊട്ടിത്തെറിച്ച സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് അമേരിക്ക. പെന്റഗൺ വക്താവാണ് ഈക്കാര്യം വ്യക്തമാക്കിയത്. ലെബനിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്നും ഇസ്രയേലും ലെബനനും തമ്മിലുള്ള പ്രശ്നങ്ങൾ തീർക്കാൻ ചർച്ചയ്ക്ക് ഇരു രാജ്യങ്ങൾ ശ്രമിക്കണമെന്നും പെന്റഗൺ വക്താവ് പറഞ്ഞു.ചൊവ്വാഴ്ചയാണ് ലെബനനിൽ ഉടനീളം സ്ഫോടനം ഉണ്ടായത്. പേജർ സ്ഫോടനങ്ങളിൽ ഒപതിനൊന്ന് പേർ കൊല്ലപ്പെടുകയും 3000 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലെബനനിൽ പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് സ്ഫോടനം നടന്നത്.