ഭൂമിയിലേയ്ക്ക് തിരികെ വരാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും

0

വാഷിങ്ടണ്‍: ഭൂമിയിലേയ്ക്ക് തിരികെ വരാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും. സ്പേസ് എക്സിന്റെ ഡ്രാഗണ്‍ പേടകത്തിലാണ് ഇരുവരും മടങ്ങി വരിക. സ്പേസ് എക്സിന്റെ ഡ്രാഗണ്‍ ബഹിരാകാശ വാഹനത്തെക്കുറിച്ച് പഠിക്കുന്നതിനും പരിചയിക്കുന്നതിനുമാണ് ഇവര്‍ ഇപ്പോള്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വായു കടക്കാത്ത അന്തരീക്ഷം നിലനിര്‍ത്തുന്നതിനുള്ള ഹാച്ച് സീലുകളുടെ പരിശോധനയാണ് നിലവില്‍ നടക്കുന്നത്.

കഴിഞ്ഞ ജൂണ്‍ അഞ്ചിനാണ് സ്റ്റാര്‍ ലൈനര്‍ പേടകം സുനിത വില്യംസിനേയും ബുച്ച് വില്‍മോറിനെയും ബഹിരാകാശത്തെത്തിച്ചത്. ഹീലിയം ചോര്‍ച്ചയും ത്രസ്റ്റര്‍ തകരാറും മൂലം സ്റ്റാര്‍ ലൈനറില്‍ തന്നെ തിരികെയെത്താനുള്ള ബുദ്ധിമുട്ട് നേരിട്ടതിനെ തുടര്‍ന്ന് ഇരുവരും ബഹിരാകാശ നിലയത്തില്‍ തങ്ങുകയായിരുന്നു. മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ സെപ്തംബര്‍ ഏഴിന് ബോയിങ് സ്റ്റാര്‍ ലൈനര്‍ യാത്രക്കാരില്ലാതെ തിരിച്ചിറക്കുകയായിരുന്നു. 2025 ഫെബ്രുവരിയില്‍ സ്പേസ് എക്സിന്റെ ഡ്രാഗണ്‍ പേടകത്തില്‍ യാത്രികരെ തിരിച്ചെത്തിക്കാനാണ് നാസയുടെ തീരുമാനം

You might also like