പാരച്യൂട്ട് തുറക്കാന്‍ കഴിഞ്ഞില്ല: 46കാരനായ വീഡിയോഗ്രാഫർക്ക് ദാരുണാന്ത്യം
പാരച്യൂട്ട് ജമ്പിനിടെ 46കാരനായ വീഡിയോഗ്രാഫർക്ക് ദാരുണാന്ത്യം. ഇംഗ്ലണ്ടിലെ കൗണ്ടി ഡർഹാമിലെ ഷോട്ടൺ എയർഫീല്ഡിന് സമീപം മരണപ്പെട്ടത് ഹാംപ്ഷെയറില്‍ നിന്നുള്ള വീഡിയോഗ്രാഫർ സാം കോൺവെൽ ആണ്.
അദ്ദേഹത്തിൻ്റെ മരണം സംഭവിച്ചത് സൗത്ത് വെസ്റ്റ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ വച്ചാണ്. ഒരു സഹ സ്കൈഡൈവറിന്‍റെ വീഡിയോ ചിത്രീകരണത്തിനായി പാരച്യൂട്ട് ജമ്പിംഗ് നടത്തിയ സാമിന് പാരച്യൂട്ട് തുറക്കാൻ കഴിയാതെ വരികയും അപകടമുണ്ടാവുകയുമായിരുന്നു. പിന്നീട് ഒരു മരത്തിൽ കുടുങ്ങിക്കിടക്കുന്ന നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. വീഴ്ച്ചയിൽ ഗുരുതരമായ പരിക്കേറ്റ അദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ് റിപ്പോർട്ട്.