അബൂദബിയിൽ ഊബറിന്റെ ഡ്രൈവറില്ലാ ടാക്‌സികൾ വരുന്നു

0

അബൂദബി: അബൂദബിയിൽ ഊബറിന്റെ ഡ്രൈവറില്ലാ ടാക്‌സികൾ വരുന്നു. ഊബർ ആപ്പ് വഴി ഉപഭോക്താക്കൾക്ക് ഡ്രൈവറില്ലാ വാഹനങ്ങൾ ബുക്ക് ചെയ്ത് യാത്ര നടത്താനാകും. ചൈനയിലെ വീറൈഡ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി.

ഈവർഷം അവസാനത്തോടെ ഊബർ ഉപഭോക്താക്കൾക്ക് ഡ്രൈവറില്ലാത്ത ടാക്‌സികളും ബുക്ക് ചെയ്യാൻ സൗകര്യമൊരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആപ്പിൽ വാഹനം ബുക്ക് ചെയ്യുന്നവർക്ക് വീറൈഡിന്റെ റോബാടാക്‌സി എന്ന സെൽഫ് ഡ്രൈവിങ് വാഹനം കൂടി തെരഞ്ഞെടുക്കാൻ ഓപ്ഷനുണ്ടാകും. എത്ര ഡ്രൈവറില്ലാ ടാക്‌സികളാണ് സേവനത്തിനിറക്കുകയെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

ഡ്രൈവറില്ലാ വാഹനങ്ങൾ നിരത്തിലിറക്കാൻ വീറൈഡ് കമ്പനിക്ക് കഴിഞ്ഞവർഷം യു.എ.ഇ അനുമതി നൽകിയിരുന്നു. വിവിധ രാജ്യങ്ങളിൽ ടാക്‌സി ബുക്കിങ് സേവനം നൽകുന്ന ഊബർ ആദ്യമായാണ് ചൈനീസ് കമ്പനിയായ വീറൈഡുമായി കൈകോർക്കുന്നത്. അബൂദബി യാസ് ഐലന്റിൽ നേരത്തേ ഡ്രൈവറില്ലാ വാഹനങ്ങൾ സർവീസ് നടത്തുന്നുണ്ട്.

You might also like